ഇവരെയൊക്കെ എന്തുചെയ്യണം? മൃ​ഗ​ങ്ങ​ളോ​ട് കൊ​ടും​ക്രൂ​ര​ത; മേ​യാ​ൻ​വി​ട്ട പ​ശു​ക്ക​ളെ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ചു; ഇരയായത്‌ ഏ​ഴ് ക​ന്നു​കാ​ലി​കള്‍

കോ​ത​മം​ഗ​ലം: മേ​യാ​ൻ വി​ട്ടി​രു​ന്ന മൃ​ഗ​ങ്ങ​ളെ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ചു.

ത​ല​ക്കോ​ട് ചു​ള്ളി​ക്ക​ണ്ട​ത്ത് കി​ളി​യ​ൻ​കു​ന്ന​ത്ത് എ​ൽ​ദോ​സ്, കു​രീ​ക്കാ​ട്ടി​ൽ ബേ​ബി എ​ന്നി​വ​രു​ടെ പ​ശു​ക്ക​ൾ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ആ​സി​ഡ് ആ​ക്ര​മ​ണം​മൂ​ലം പൊ​ള്ള​ലേ​റ്റ പ​ശു​ക്ക​ളു​ടെ ശ​രീ​ര​മാ​കെ വൃ​ണ​ങ്ങ​ളാ​ണ്.

ഇ​വ​രു​ടെ മാ​ത്രം ഏ​ഴ് ക​ന്നു​കാ​ലി​ക​ളാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ക്രൂ​ര​ത​യ്ക്കി​ര​യാ​യത്. ഇ​തി​ന് പു​റ​മെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടി​യി​ൽ മ​റ്റ് ചി​ല​രു​ടെ ക​ന്നു​കാ​ലി​ക​ളും സ​മാ​ന​മാ​യ ക്രൂ​ര​ത നേ​രി​ട്ടു.

രാ​വി​ലെ വ​ന​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ൾ വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തു​ന്പോ​ഴാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വി​വ​രം ഉ​ട​മ​ക​ൾ അ​റി​യു​ന്ന​ത്. പ​ല ക​ന്നു​കാ​ലി​ക​ൾ​ക്കു നേ​രേ​യും ഒ​ന്നി​ലേ​റെ​ത​വ​ണ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ചി​കി​ത്സ​പോ​ലും സാ​ധ്യ​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. വ​ന​ത്തി​ന്‍റെ സാ​മീ​പ്യ​മു​ള്ള​തി​നാ​ൽ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന നി​ര​വ​ധി കു​ടു​ബ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു​ണ്ട്.

ആ​സി​ഡ് ആ​ക്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment