‘സി​പി​ഐ മൂ​ഢ​സ്വ​ര്‍​ഗ​ത്തി​ൽ’; ഇ​ട​തു​പാ​ര്‍​ട്ടി​ക​ളു​ടെ ന​ട്ടെ​ല്ല് ഈ​ഴ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പി​ന്നാ​ക്ക​ക്കാ​ർ; സി​പി​ഐ​ക്കെ​തി​രെ വീ​ണ്ടും വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​ക്കെ​തി​രെ വീ​ണ്ടും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സി​പി​ഐ മൂ​ഢ​സ്വ​ര്‍​ഗ​ത്തി​ലാ​ണ്. ഇ​ട​തു​പാ​ര്‍​ട്ടി​ക​ളു​ടെ ന​ട്ടെ​ല്ല് ഈ​ഴ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പി​ന്നാ​ക്കക്കാ​രാ​ണ്. ഈ ​കാ​ര്യം സി​പി​ഐ​യി​ലെ ന​വ​നേ​താ​ക്ക​ള്‍​ക്ക് ബോ​ധ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ന​സി​ലാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

എ​സ്എ​ന്‍​ഡി​പി​യു​ടെ മു​ഖ​പ​ത്ര​മാ​യ യോ​ഗ​നാ​ദ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി സി​പി​ഐ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​നെ പു​ക​ഴ്ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ല്ല സ്‌​നേ​ഹ​വും സൗ​ഹൃ​ദ​വു​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ല്‍ യാ​ത്ര ചെ​യ്ത​തി​നെ​ക്കു​റി​ച്ച് വി​മ​ര്‍​ശി​ക്കു​ന്ന​ത് താ​ന്‍ പി​ന്നാ​ക്ക​ക്കാ​ര​നാ​യ​ത് കൊ​ണ്ടാ​ണ്.

വേ​റൊ​രു സ​മു​ദാ​യ​ക്കാ​ര​ന്‍ യാ​ത്ര ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദ​മാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. തൊ​ട്ടു​കൂ​ടാ​യ്മ​യു​ടെ വി​കൃ​ത​മു​ഖം വീ​ണ്ടും എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് യോ​ഗ​നാ​ദ​ത്തി​ല്‍ ലേ​ഖ​നം പ്ര​സി​ദ്ധി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment