നീരജ് മാധവും അൽതാഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഒരു കംബ്ലീറ്റ് ഫൺ എന്റർടെയ്നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്ലൂട്ടോ.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജുവർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അൽതാഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം.
അൽത്താഫ് സലീമിന്റെ വളരെ വ്യത്യസ്തമായ ലുക്ക് പോസ്റ്ററിൽ കാണാം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്നാണു സൂചനകൾ. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണു പ്രതീക്ഷ. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖന്റെ വ്യത്യസ്തമായ ആശയങ്ങളുടെയും ക്രിയേറ്റീവ് അവതരണവും ഈ ചിത്രത്തിനും വലിയ പ്രതീക്ഷ നൽകുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ.കെ, ഛായാഗ്രഹണം- വിഷ്ണു ശർമ, കഥ തിരക്കഥ- നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ- സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ്- അനന്തു സുരേഷ്, കിഷോർ ആർ. കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അർജുനൻ, അസോസിയേറ്റ് ഡയറക്ടർ – നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു, പ്രൊഡക്ഷൻ ഡിസൈനർ- രാഖിൽ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ- ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർഥൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് – എപിയൻസ്, ഫിനാൻസ് കൺട്രോളർ- സണ്ണി താഴുതല, സ്റ്റിൽസ്- അമൽ സി. സദർ, ഡിസൈൻ- ടെൻ പോയിന്റ്സ്, പിആർഒ- എ.എസ്. ദിനേശ്.
