ശു​ഹൈ​ബ് വ​ധം: സി​പി​എം സ​മ്മ​ർ​ദ്ദ​ത്തി​ൽ; അ​ടി​യ​ന്ത​ര ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ളി​ച്ചു; മുഖ്യമന്ത്രിയും കോടിയേരിയും യോഗത്തിൽ പങ്കെടുക്കും

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധം സി​ബി​ഐ​ക്ക് വി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രേ ഹൈ​ക്കോ​ട​തി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ളി​ച്ചു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്ക് സി​പി​എം ബ​ന്ധ​മു​ണ്ടെ​ന്ന​തും പാ​ർ​ട്ടി​യെ സ​മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​ക്കു​ക​യാ​ണ്.​ശു​ഹൈ​ബ് വ​ധ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാ​ണ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളു​ടെ ഉ​ന്ന​ത​ബ​ന്ധം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും കോടതി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ കേ​സി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ എ​ല്ലാം ജ​സ്റ്റീ​സ് കെ​മാ​ൽ​പാ​ഷ ത​ള്ളി​യി​രു​ന്നു. കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത് സർക്കാരിനു തിരിച്ചടിയായിരുന്നു.

Related posts