രണ്ട് ബോംബ് വാങ്ങാനുള്ള കാശ് പോലുമില്ല ! എംബിഎസിനോട് പൈസ യാചിച്ച് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കി സൗദി…

സാമ്പത്തിക പരാധീനത കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നല്‍കി.

മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിച്ചിരുന്നു.

ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്‍മാന്‍ പ്രഖ്യാപിച്ചു.

സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കിയെന്നും ഇമ്രാന്‍ പറഞ്ഞു.

പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

Related posts

Leave a Comment