ചുവപ്പൻ ശരണ മന്ത്രങ്ങൾ..! ബ​ക്ക​ളം നെ​ല്ലി​യോട്ട് അ​യ്യ​പ്പ​സേ​വാ​സം​ഘം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍

ത​ളി​പ്പ​റ​മ്പ്: ബ​ക്ക​ളം നെ​ല്ലി​യോ​ട്ടെ അ​യ്യ​പ്പ​സേ​വാ​സം​ഘം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം ഇ​ത്ത​വ​ണ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍ ന​ട​ക്കും. ഐ​ആ​ര്‍​പി​സി ജി​ല്ലാ സോ​ണി​ന്‍റെ പേ​രി​ലാ​യി​രി​ക്കും 16 മു​ത​ല്‍ നെ​ല്ലി​യോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഇ​ട​ത്താ​വ​ളം പ്ര​വ​ർ​ത്തി​ക്കു​ക. ഐ​ആ​ര്‍​പി​സി​യു​ടെ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും. മൂ​ന്ന് വ​ര്‍​ഷ​മാ​യി അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം ന​ട​ത്തി​വ​ന്ന ഇ​ട​ത്താ​വ​ള​മാ​ണ് ഇ​ത്ത​വ​ണ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മ​തി അം​ഗം കെ.​സി.​മ​ണി​ക​ണ്ഠ​ൻ നാ​യ​ര്‍​ക്കാ​യി​രി​ക്കും ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ ചു​മ​ത​ല.

നെ​ല്ലി​യോ​ട്ട് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സി​പി​എം നേ​താ​വും വി​സ്മ​യ​പാ​ര്‍​ക്ക് ചെ​യ​ര്‍​മാ​നു​മാ​യ പി.​വാ​സു​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി പി.​മു​കു​ന്ദ​ന്‍ , കെ.​സ​ന്തോ​ഷ്, ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള, കെ.​ദാ​മോ​ദ​ര​ന്‍, കെ.​മു​ര​ളീ​ധ​ര​ന്‍, എ.​രാ​ജേ​ഷ്, എം.​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നീ സി​പി​എം നേ​താ​ക്ക​ളാ​ണ് മു​ഖ്യ​മാ​യും പ​ങ്കെ​ടു​ത്ത​ത്.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന​ല്ലാ​തെ കെ.​സി.​മ​ണി​ക​ണ്ഠ​ന്‍​നാ​യ​ര്‍ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍, കെ.​കെ.​രാ​ഗേ​ഷ് എം​പി, പി.​കെ.​ശ്രീ​മ​തി എം​പി, ജ​യിം​സ്മാ​ത്യു എം​എ​ല്‍​എ, മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​വാ​സു എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ള്‍. കെ.​സി.​മ​ണി​ക​ണ്ഠ​ന്‍​നാ​യ​രെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍​പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​യോ​ട്ട് 10 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ലും ഇ​ത്ത​വ​ണ​ത്തെ ഇ​ട​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ്വ​ഹി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ഐ​ആ​ര്‍​പി​സി​യു​ടെ ബ​ക്ക​ളം സോ​ണ്‍ ക​മ്മ​റ്റി ഇ​ട​ത്താ​വ​ള​വു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ട​ത്താ​വ​ളം പ​ദ്ധ​തി​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തി​നാ​ല്‍ പാ​ര്‍​ട്ടി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​ത്ത​വ​ണ ജി​ല്ലാ സോ​ണി​ന് ത​ന്നെ​യാ​ണ് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ലോ​പ്പ​തി-​ആ​യു​ര്‍​വേ​ദം-​ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്രം ഇ​ത്ത​വ​ണ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​പ്പി​ക്കും. ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തും.

സി​പി​എം നേ​രി​ട്ട് ന​ട​ത്തി​യാ​ല്‍ ഇ​ട​ത്താ​വ​ള​വും അ​ന്ന​ദാ​ന​കേ​ന്ദ്ര​വും ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ല്‍ വി​ജ​യി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഇ​ത്ത​വ​ണ കൂ​ടി അ​യ്യ​പ്പ​സേ​വാ​സം​ഘ​ത്തെ സ​ഹ​ക​രി​പ്പി​ക്കു​ന്ന​ത്. അ​യ്യ​പ്പ​സേ​വാ​സം​ഘ​ത്തി​ന്‍റെ ലേ​ബ​ലി​ല്‍ അ​ല്ലെ​ങ്കി​ല്‍ സ്വാ​മി​മാ​രെ ആ​ക​ര്‍​ഷി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​യ്യ​പ്പ​സേ​വാ​സം​ഘം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കൊ​യ്യം ജ​നാ​ര്‍​ദ്ദ​ന​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​യാ​രം കോ​ര​ന്‍​പീ​ടി​ക​യി​ലും കെ.​സി.​മ​ണി​ക​ണ്ഠ​ന്‍​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ക്ക​ള​ത്തും ര​ണ്ട് ഇ​ട​ത്താ​വ​ള​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കൊ​യ്യം ജ​നാ​ര്‍​ദ്ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ ഉ​മാ​മ​ഹേ​ശ്വ​ര​ക്ഷേ​ത്ര​പ​രി​സ​ര​ത്താ​ണ് ഇ​ട​ത്താ​വ​ളം ആ​രം​ഭി​ക്കു​ന്ന​ത്. 13 നാ​ണ് ഈ ​ഇ​ട​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​ക.

Related posts