എ​സ് ഐ ​വേ​ഷം മാ​റി​യെ​ത്തി; പു​തി​യ​ങ്ങാ​ടി​യി​ൽ 1600 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് വ​ച്ച് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ​യാ​ണ് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി കെ.​ടി.​അ​റ​ഫാ​ത്തി (26)നെ ​പ​ഴ​യ​ങ്ങാ​ടി എ​സ് ഐ ​പി.​ബി. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ബാം​ഗ്ലൂ​രി​ൽ നി​ന്ന് മൊ​ത്ത വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പു​ക​യി​ല ഉ​ല്പ​ന്നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വേ​ഷം മാ​റി​യെ​ത്തി​യ എ​സ്ഐ പ്ര​തി​യെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts