കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരേ കേസ്

 

തൃ​ക്കൊ​ടി​ത്താ​നം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ം വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി.

തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മ​നു​കു​മാ​ർ(28), ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ന്‍റോ ആ​ന്‍റ​ണി(30) എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​ത്രി 11.30ന് ​തൃ​ക്കൊ​ടി​ത്താ​നം മ​ണി​ക​ണ്ഠ​വ​യ​ലി​ലു​ള്ള മ​നു​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മ​നു​കു​മാ​റും ആ​ന്‍റോയും പ​റ​ഞ്ഞു. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സി​പി​എ​മ്മി​ന് ആ​ധി​പ​ത്യ​മു​ള്ള മ​ണി​ക​ണ്ഠ​വ​യ​ലി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​തു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

മ​ണി​ക​ണ്ഠ​വ​യ​ലി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തേ​തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ലെ​ത്തി​ച്ച​ത്. രാ​ത്രി 11.30ന് ​മ​നു​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു ക​ട​ന്നു​ചെ​ന്ന പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ങ്ങ​ളെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഈ ​ഭാ​ഗ​ത്ത് മ​തി​ൽ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടേ​യും പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ​യും പേ​രി​ൽ കേ​സെ​ടു​ത്ത​താ​യും തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment