അടച്ചിട്ട മുറിയിലെ ചർച്ച ഫലം കണ്ടില്ല..! കു​മ​ര​ക​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ; സി​പി​എം-​ബി​ജെ​പി അ​ക്ര​മം തടയാൻ നടത്തിയ ചർച്ച വെറുതേയായി

കോ​ട്ട​യം: കു​മ​ര​ക​ത്ത് വ​ള്ളം​ക​ളി പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ കാ​ണാ​നെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്തു. കു​മ​ര​കം തൈ​പ​റ​ന്പി​ൽ അ​ന്പി​ളി എ​ന്നു വി​ളി​ക്കു​ന്ന മി​ഥു​ൻ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ര​ക​ത്തെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു കേ​സു​ക​ളി​ലാ​യി ആ​റ് പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​നി അ​ഞ്ചു പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത്തേ​രി​മ​ട ആ​റി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ആ​ന്‍റ​ണി ആ​ന്‍റ​ണി അ​റ​യി​ൽ, മ​ഹേ​ഷ് ക​ണ്ടാ​ന്ത​റ എ​ന്നീ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ആ​ന്‍റ​ണി ആ​ന്‍റ​ണി ബി​ജെ​പി ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. മ​ഹേ​ഷ് കു​മ​ര​ക​ത്ത് ബി​എം​എ​സ് പ്ര​സി​ഡ​ന്‍റാ​ണ്. സി​പി​എം-​ബി​ജെ​പി അ​ക്ര​മം തു​ട​ർ​ന്നു​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ചേ​ർ​ന്ന് സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Related posts