പ​രാ​ജ​യ​ഭീ​തി​യി​ല്‍ സി​പി​എം വ്യാ​ജ ആ​ധാ​ര്‍ നി​ര്‍​മി​ക്കു​ന്നു​; ഗുരുതര ആരോപണവുമായി കെ.​സി. വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: പ​രാ​ജ​യ​ഭീ​തി​യി​ല്‍ സി​പി​എം പ​യ്യ​ന്നൂ​രി​ല്‍ വ്യാ​ജ ആ​ധാ​ര്‍​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്നു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​രാ​ജ​യ​ഭീ​തി കാ​ര​ണം സി​പി​എം പ​ഴ​യ ത​ന്ത്ര​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment