ച​ര​ക്കു​നീ​ക്ക​ത്തി​ൽ റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ; ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം കൈ​കാ​ര്യം ചെ​യ്ത​ത് 1670 മെ​ട്രി​ക് ട​ൺ

പ​ര​വൂ​ർ: ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 2026 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​യി​ൽ​വേ കൈ​കാ​ര്യം ചെ​യ്ത​ത് 1670 ദ​ശ​ല​ക്ഷം ട​ൺ (മെ​ട്രി​ക് ട​ൺ) ച​ര​ക്കാ​ണ്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ലോ​ഡിം​ഗി​ൽ 3.25 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ​ള​ങ്ങ​ൾ, പി​ഗ് ഇ​രു​മ്പ്, ഫി​നി​ഷ്ഡ് സ്റ്റീ​ൽ എ​ന്നി​വ​യു​ടെ നീ​ക്ക​ത്തി​ലു​ണ്ടാ​യ 13 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ന് ക​രു​ത്താ​യ​ത്.

ഇ​രു​മ്പ​യി​ര് ലോ​ഡിം​ഗി​ൽ 6.73 ശ​ത​മാ​ന​വും സി​മ​ന്‍റ് നീ​ക്ക​ത്തി​ൽ 3.41 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. 2025 ന​വം​ബ​റി​ൽ ത​ന്നെ ഒ​രു ബി​ല്യ​ൺ ട​ൺ എ​ന്ന നാ​ഴി​ക​ക്ക​ല്ല് റെ​യി​ൽ​വേ പി​ന്നി​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ച​ര​ക്ക് വ​രു​മാ​നം 1.61 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1.59 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. 1700 ദ​ശ​ല​ക്ഷം ട​ൺ എ​ന്ന ല​ക്ഷ്യ​ത്തി​ന് തൊ​ട്ട​ടു​ത്തെ​ത്താ​ൻ റെ​യി​ൽ​വേ​യ്ക്കു സാ​ധി​ച്ചു.

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1765 ദ​ശ​ല​ക്ഷം ട​ൺ ലോ​ഡിം​ഗാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​രും വ​ർ​ഷ​ത്തി​ൽ ച​ര​ക്ക് വ​രു​മാ​നം 5.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 1.89 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, വൈ​ദ്യു​തി നി​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ൽ​ക്ക​രി നീ​ക്ക​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. പാ​ഴ്‌​സ​ൽ ന​യം ല​ഘൂ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​നം ക​ണ്ടെ​ത്താ​നാ​ണ് റെ​യി​ൽ​വേ​യു​ടെ നീ​ക്കം.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment