സി​പി​എം പി​ന്തു​ണ​ച്ചു; കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എം.​ജോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ കൊ​ന്ന​ത്ത​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സ്വ​ന്ത​മാ​ക്കി. കെ.​എം.​മാ​ണി​യു​ടെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​നം ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം മാ​ണി​യു​ടെ പാ​ർ​ട്ടി​ക്കു പ​ര​സ്യ​പി​ന്തു​ണ ന​ൽ​കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എം.​ജോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജെ​യിം​സ് ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യ​ത്. 18 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം, സി​പി​എം പാ​ർ​ട്ടി​ക​ൾ​ക്ക് അ​ഞ്ച് അം​ഗ​ങ്ങ​ൾ വീ​ത​വു​മാ​ണു​ള്ള​ത്. വോ​ട്ടെ​ടു​പ്പി​ൽ എ​ട്ടി​നെ​തി​രെ പ​ത്തു വോ​ട്ടു​ക​ൾ​ക്കു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ലെ വി.​കെ.​മോ​ഹ​ന​ൻ നാ​യ​ർ രാ​ജി​വ​ച്ച​തോ​ടെ​യാ​ണു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.

Related posts