എന്റെ അടുത്ത ലക്ഷ്യം അതാണ് ! അവിടെയെത്താനാണ് ഇനി എന്റെ ശ്രമം; തന്റെ സ്വപ്‌നത്തെക്കുറിച്ച് ടൊവിനോ തുറന്നു പറയുന്നു….

അതിരുകളില്ലാത്ത മനസുകൊണ്ട് അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍ ഇഷ്ടംപോലെ കാണാമല്ലോ… അങ്ങനെയൊരു സ്വപ്‌നത്തിന്റെ പിന്നാലെയാണ് മലയാള സിനിമയിലെ പ്രമുഖ യുവതാരം ടൊവിനോ തോമസ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ടൊവിനോ താന്‍ പിന്നിട്ട കഠിനമായ വഴികളേക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച താരം താന്‍ വലിയ സ്വപ്‌നങ്ങള്‍ കാണാറുള്ള വ്യക്തിയാണെന്ന് തുറന്നു പറയുന്നു.

‘അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്നു വെയ്ക്കണം? ഹോളിവുഡിലെത്തുന്നത് സ്വപ്നം കാണാറുണ്ട്. അത് വലിയൊരു ലക്ഷ്യമാണ്. അതുകൊണ്ട് ഞാനവിടെയെത്താന്‍ പരിശ്രമിക്കും. എന്നിരുന്നാലും എപ്പോഴും മലയാളത്തില്‍ കാണും.’ ടൊവിനോ പറയുന്നു.അടുത്തിടെ ഇറങ്ങിയ മായാനദി ടൊവിനോയ്ക്ക് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. ധനുഷിന്റെ മാരി 2വില്‍ വില്ലനായും ടൊവിനോ എത്തും. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്. ടൊവിനോയുടെ സ്വപ്‌നം പൂവണിയട്ടെ എന്നാശംസിക്കാം.

Related posts