ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം ! പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ്…

ചാലക്കുടി പരിയാരം മുനിപ്പാറയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ് പറഞ്ഞു. പരിയാരം സ്വദേശി ഡേവിസ് (56) ആണ് കൊല്ലപ്പെട്ടത്.

ഡേവിസിന്റെ വീടിനു മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ, പ്രതികളിലൊരാളുടെ കാല് തല്ലിയൊടിച്ച സംഭവവുമുണ്ടായി.

ഇന്നലെ വൈകിട്ട് പശുവിനെ കെട്ടാന്‍ പറമ്പിലേക്ക് പോയ ഡേവിസിനെ അവിടെ പതിയിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ് കിടന്ന ഡേവിസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും വ്യക്തിപരമാണെന്നും പോലീസ് പറയുന്നു. പ്രതികള്‍ നാലു പേരും ഒളിവിലാണ്.

Related posts

Leave a Comment