കോ​ണ്‍ഗ്രസ് ​കൊ​ടി​മ​ര​ത്തി​ല്‍ ചു​വ​പ്പ് പെ​യി​ന്‍റ​ടി​ച്ച് സി​പി​എം പ​താ​ക ഉ​യ​ര്‍​ത്തി! ചു​വ​പ്പ് പെ​യി​ന്‍റ​ടി​ക്കു​മ്പോ​ള്‍ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യ​താ​യി കോ​ണ്‍​ഗ്ര​സ്

കൊ​യി​ലാ​ണ്ടി: മു​ത്താ​മ്പി​യി​ല്‍ കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​ര​ത്തി​ല്‍ ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ച് സി​പി​എം പ​താ​ക ഉ​യ​ര്‍​ത്തി.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പെ​യി​ന്‍റു​മാ​യെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ച് സി​പി​എം പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​ര​ത്തി​ല്‍ ക​രി​ഓ​ഴി​ല്‍ അ​ടി​ച്ചി​രു​ന്നു.​ ഇ​ത് തു​ട​ച്ച് മാ​യ്ക്കു​ന്ന​തി​നി​ട​യി​ല്‍ സി​പി​എം​ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ചി​തി​നെത്തുട​ര്‍​ന്ന് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു. വൈ​കിട്ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ സി​പി​എം​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

സി​പി​എം​ നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് സി​പി​എം പൊ​തു​യോ​ഗം ന​ട​ത്തി.​

ഇ​ന്ന​ലെ രാ​ത്രി കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​രം ചു​വ​പ്പ് പെ​യി​ന്‍റ​ടി​ക്കു​മ്പോ​ള്‍ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പോ​ലീ​സ് 10 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment