തെരഞ്ഞെടുപ്പ് ! ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ; മുഖ്യല​ക്ഷ്യം ബി​ജെ​പിയുടെ തോൽവി

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ.

കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത്രി​പു​ര​യി​ലെ ജി​ല്ലാ സ്വ​യം​ഭ​ര​ണ കൗ​ണ്‍സി​ലു​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്ക​ണം.

പ്ര​ധാ​ന ല​ക്ഷ്യം ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും ബി​ജെ​പി​ക്കെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു പൊ​രു​ത്ക​ണ​മെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ ആ​ഹ്വാ​നം ചെ​യ്തു.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് സി​പി​എം എ​ല്ലാ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ന്നു.

വി​വാ​ദ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക​ണം. സ​മ​ര​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട 300 ക​ർ​ഷ​ക​ർ​ക്ക് പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ക്കും സി​പി​എം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ഈമാസം 15, 16 തീ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നും 17നു ​ന​ട​ക്കു​ന്ന ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി യൂണി​യ​നു​ക​ളു​ടെ​ സമരത്തിനും പോ​ളി​റ്റ് ബ്യൂ​റോ പി​ന്തുണ പ്ര​ഖ്യാ​പി​ച്ചു.

വി​ല​ക്ക​യ​റ്റ​വും ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളും ഉ​ൾ​പ്പെടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യ്ക്കു ത​യാ​റാ​കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് 15 വ​രെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നും സി​പി​എം പ്ര​സ്താ​വ​ന​യി​ൽ കുറ്റപ്പെടുത്തി.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചു​മ​ത്തി​യി​രി​ക്കു​ന്ന എ​ക്സൈ​സ് നി​കു​തി പി​ൻ​വ​ലി​ക്ക​ണമെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​പി​എം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ പറഞ്ഞു.

Related posts

Leave a Comment