ജ​ന​ങ്ങ​ൾ ഉ​ള്ളി​ട​ത്തു വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണു സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

പെ​രു​ന്പ​ട​വ്: ജ​ന​ങ്ങ​ൾ ഉ​ള്ളി​ട​ത്തു വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണു സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ക​ക്ക​റ​യി​ൽ വെ​ള്ളോ​റ -ക​ക്ക​റ- ക​ടു​ക്കാ​രം​മു​ക്ക് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സ്തു​ത റോ​ഡ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ല​ബ്‌​ദി​ക്കു​ശേ​ഷം ക​ഴി​ഞ്ഞ 70 വ​ർ​ഷം കൊ​ണ്ടു പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ചെ​ല​വ​ഴി​ച്ച​തി​ന്‍റെ ഇ​ര​ട്ടി​തു​ക ഈ​വ​ർ​ഷം നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ല​യോ​ര ഹൈ​വേ​യ്ക്കു 233 കോ​ടി ഉ​ൾ​പ്പെ​ടെ 1050 കോ​ടി രൂ​പ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ക​യി​രു​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ര​മം-​കു​റ്റൂ​ർ, പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​സ്തു​ത റോ​ഡി​ന് 2465 ല​ക്ഷം രൂ​പ​യാ​ണു വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 18 മാ​സം കൊ​ണ്ടു പ​ണി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട റോ​ഡ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്‌​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡാ​ണു ടെ​ൻ​ഡ​ർ ചെ​യ്ത് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

11.215 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ൽ ആ​ക്കു​ക​യും ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് ആ​ക്കു​ന്ന​തി​നും വ്യ​വ​സ്ഥ​യു​ണ്ട്. സ്ഥ​ല ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ചു ബ​സ്ബേ​ക​ൾ നി​ർ​മി​ക്കാ​നും ക​യ​റ്റി​റ​ക്ക​ങ്ങ​ൾ കു​റ​ച്ചു വ​ള​വു​ക​ൾ വീ​തി​കൂ​ട്ടു​ന്ന​തി​നും 22 ഓ​ളം ക​ൾ​വ​ർ​ട്ട​റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും 8,000 മീ​റ്റ​ർ ഡ്രെയിനേ​ജു​ക​ൾ നി​ർ​മി​ക്കാ​നും ആ​ധു​നി​ക രീ​തി​യി​ലു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​മു​ണ്ട്.

പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ചെ​റു​പു​ഴ, പു​ളി​ങ്ങോം, തി​രു​മേ​നി, പ്രാ​പ്പൊ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, താ​ലൂ​ക്ക്, ജി​ല്ലാ ആ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.

ച​ട​ങ്ങി​ൽ സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ പി.​കെ. മി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി.​പി. നൂ​റു​ദ്ദീ​ൻ, എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ല​ക്ഷ്മി​ക്കു​ട്ടി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​പി. സ​തീ​ശ​ൻ, ജ​ല​ജാ​മ​ണി, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ സി. ​സ​ത്യ​പാ​ല​ൻ, സാ​ജു ആ​ന്‍റ​ണി, അ​ജി​ത്കു​മാ​ർ, പി. ​രാ​മ​കൃ​ഷ്ണ​ൻ, സി.​പി. മു​ഹ​മ്മ​ദ്ഹാ​ജി, പി. ​ജ​യ​ൻ, പ്ര​കാ​ശ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts