വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന​തി​നി​ടെ വ​ലി​യ ഞണ്ട് ഇറുക്കി; ആ​യി​ക്ക​ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ആശുപത്രിയിൽ

ക​ണ്ണൂ​ർ: ഞ​ണ്ടി​ന്‍റെ ഇ​റു​ക്ക​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. ത​മി​ഴ്നാ​ട് ക​രൂ​ർ സ്വ​ദേ​ശി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ അ​ൻ​പ​ഴ​ക​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ആ​യി​ക്ക​ര ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന​തി​നി​ടെ വ​ലി​യ ഞ​ണ്ട് അ​ൻ​പ​ഴ​ക​ന്‍റെ വ​ല​തു​കൈ​യ്ക്ക് ഇ​റു​ക്കു​ക​യാ​യി​രു​ന്നു.

ഞ​ണ്ട് പി​ടി​വി​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഞ​ണ്ടി​നെ അ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ൻ​പ​ഴ​ക​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ഇ​യാ​ൾ ക​ണ്ണൂ​ർ ആ​യി​ക്ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts