ഐഐടി ബോംബൈയിലെ ക്ലാസ് മുറികളിൽ കുട്ടികൾ നടത്തിയ വ്യത്യസ്തമായ കലാപരിപാടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. കുട്ടികളുടെ മനസിലുദിച്ച പുതിയ ഒരു ആശയം ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചു.
ക്ലാസ് മുറികളിലെ സ്ഥിരം ബോറഡി മൂട് മാറ്റാൻ, നത്തിംഗ് ബട്ട് എ ബാഗ്, ഡേ ആഘോഷമുമായി കുട്ടികൾ. അതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ക്ലാസിലേക്ക് കുട്ടികൾ വന്നത്, വലിയ കാർഡ് ബോക്സ്, ഹാൻഗർ, സൈക്കിൾ, പ്ലാസ്റ്റിക് കവർ, ബക്കറ്റ്, ഫർണിച്ചർ, ക്രിക്കറ്റ് ബാറ്റ്, കുട, ബാസ്കറ്റ്, കസേരകൾ, തുണിസഞ്ചികൾ തുടങ്ങിയ പല സാധനങ്ങളിലാണ് പാഠപുസ്തകങ്ങളുമായി എത്തിയത്.
ഭാരമേറിയ പാഠപുസ്കതങ്ങളുമായി ബാഗും ചുമലിലേറ്റികൊണ്ട് വരുന്ന കുട്ടികളാണ് ക്യാന്പസിലെ സ്ഥിരം കാഴ്ച, എന്നാൽ അതിന് വ്യത്യസ്ഥമായ പുതിയൊരു രീതിയാണ് കുട്ടികൾ പരീക്ഷിച്ചിരിക്കുന്നത്. പതിവുപോലെ കുട്ടികൾ ക്ലാസ് മുറികളിലെത്തി പക്ഷേ ബാഗുമായല്ലെന്ന് മാത്രം. ഒരേ സമയം ആളുകളിൽ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ സാധനങ്ങളെയാണ് കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഒരു ദിവസം ക്ഷണിച്ചത്.
ബലൂൺചീക്സ്ബക്കാ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടികളുടെ പാഠപുസ്തകങ്ങൾക്ക് പകരക്കാരനായ പലസാധനങ്ങളുമായുള്ള വരവ് ആളുകളിൽ ചിരി പടർത്തി. കുട്ടികളുടെ ക്രിയേറ്റീവ് കഴിവുകളെ പ്രശംസിച്ചുകൊണ്ടും കോളേജ് ലൈഫിന്റെ മനോഹാരിതയെക്കുറിച്ചും വർണിച്ചുകൊണ്ടുമുള്ള കമന്റുകളാണ് നിറഞ്ഞത്.
