ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ഇ​ടി​ഞ്ഞു​വീ​ണു

കോ​ട്ട​യം: ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ക​ട​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നീ​ള​ത്തി​ലു​ള്ള സ​ണ്‍​ഷെ​യ​ഡ് ആ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

സ​ൺ​ഷെ​യ്ഡ് ഇ​ടി​ഞ്ഞു​വീ​ണ​ശ​ക്തി​യി​ൽ ക​ട മേ​ഞ്ഞി​രു​ന്ന ഷീ​റ്റ് റോ​ഡി​ലേ​ക്കു ത​ക​ർ​ന്നു​വീ​ഴു​ക​യും ചെ​യ്തു.
സ​ണ്‍​ഷെ​യ്ഡി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ഇ​ടി​ഞ്ഞു​വീ​ണ​ത്.

മ​റ്റു ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തെ ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഹോ​ള്‍​സെ​യി​ല്‍ പ​ച്ച​ക്ക​റി​ക്ക​ട പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ വീ​ണ​ത്. ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള ഈ ​ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​ക​ളി​ല്‍ മാ​ത്ര​മേ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ള്ളു.

Related posts

Leave a Comment