ഈ ​രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ​ സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കുമുണ്ട്: എ​ല്ലാ മ​ത​ങ്ങ​ളേ​യും ബ​ഹു​മാ​നി​ക്കു​ന്ന ഒ​രു ഗാ​യി​കയാണ് കെ. എസ്. ചിത്ര; അ​ന്നും ഇ​ന്നും എ​ന്നും ഇഷ്ടം; കൃ​ഷ്ണ​പ്ര​ഭ

കൊ​ച്ചി: അ​യോ​ധ്യ പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ല്‍ എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ വി​ള​ക്ക് തെ​ളി​ക്ക​ണ​മെ​ന്ന വീ​ഡി​യോ​ക്കെ​തി​രെ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യെ പി​ന്തു​ണ​ച്ച് ന​ടി കൃ​ഷ്ണ​പ്ര​ഭ.

അ​ഭി​പ്രാ​യ​സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കും ഈ ​രാ​ജ്യ​ത്തു​ണ്ട്. അ​ത് ചി​ത്ര​ചേച്ചി​ക്കും ഉ​ണ്ടെ​ന്ന് കൂ​ടി ഓ​ര്‍​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ചി​ത്ര​ച്ചേ​ച്ചി എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന ഒ​രു ഗാ​യി​ക കൂ​ടി​യാ​ണ്. അ​വ​ര്‍ വി​ശ്വ​സി​ക്കു​ന്ന മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കാ​നും അ​ഭി​പ്രാ​യം പ​റ​യാ​നും അ​വ​കാ​ശം ഇ​ല്ലേ ഈ ​രാ​ജ്യ​ത്തെ​ന്നാ​ണ് കൃ​ഷ്ണ​പ്ര​ഭ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

തീ​ര്‍​ത്തും മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ചേച്ചി​ക്ക് എ​തി​രാ​യു​ള്ള ചി​ല പോ​സ്റ്റു​ക​ള്‍ ഈ ​വി​ഷ​യ​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ട​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ച്ച​ത്. അ​ഭി​പ്രാ​യ​സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കും ഈ ​രാ​ജ്യ​ത്തു​ണ്ട്. അ​ത് ചി​ത്ര ചേ​ച്ചി​ക്കും ഉ​ണ്ടെ​ന്ന് കൂ​ടി ഓ​ര്‍​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും കൃ​ഷ്ണ​പ്ര​ഭ പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്….

ചി​ത്ര ചേ​ച്ചി ചെ​യ്ത തെ​റ്റ് എ​ന്താ​ണ്? എ​നി​ക്ക് എ​ത്ര ആ​ലോ​ചി​ട്ടും മ​ന​സ്സി​ലാ​വു​ന്നി​ല്ല. ചി​ത്ര ചേ​ച്ചി ഒ​രു ഈ​ശ്വ​ര വി​ശ്വാ​സി ആ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന ഒ​രു കാ​ര്യ​മാ​ണ്. ചി​ത്ര ചേ​ച്ചി എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന ഒ​രു ഗാ​യി​ക കൂ​ടി​യാ​ണ്.

അ​വ​ർ വി​ശ്വ​സി​ക്കു​ന്ന മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നും അ​ഭി​പ്രാ​യം പ​റ​യാ​നും അ​വ​കാ​ശം ഇ​ല്ലേ ഈ ​രാ​ജ്യ​ത്ത്! രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വീ​ഡി​യോ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ചി​ത്ര ചേ​ച്ചി​യെ മോ​ശ​മാ​യ രീ​തി​യി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ല. വി​മ​ർ​ശി​ക്കാം.

അ​തി​ന് നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്! അ​ഭി​പ്രാ​യ​സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കും ഈ ​രാ​ജ്യ​ത്തു​ണ്ട്. അ​ത് ചി​ത്ര ചേ​ച്ചി​ക്കും ഉ​ണ്ടെ​ന്ന് കൂ​ടി ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. എ​ന്തോ കൊ​ടി​യ തെ​റ്റ് ചെ​യ്ത​ത് പോ​ലെ ചേ​ച്ചി​യെ ആ​ക്ര​മി​ക്കു​ന്നു.

എ​ന്തെ​ങ്കി​ലും ഒ​ന്ന് കി​ട്ടി​യാ​ൽ, പി​ന്നെ എ​ന്‍റെ പൊ​ന്നോ തീ​ർ​ത്തും മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചി​ത്ര ചേ​ച്ചി​ക്ക് എ​തി​രാ​യു​ള്ള ചി​ല പോ​സ്റ്റു​ക​ൾ ഈ ​വി​ഷ​യ​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ട​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ്ര​തി​ക​രി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഞാ​ൻ ചി​ത്ര ചേ​ച്ചി​ക്ക് ഒ​പ്പ​മാ​ണ്. അ​ന്നും ഇ​ന്നും എ​ന്നും ഇ​ഷ്ടം.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment