ഫീല്‍ഡര്‍മാരുടെ അതിഭീകര കൂട്ടിയിടി…വീഡിയോ കാണാം

ediകരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഭീകര കൂട്ടിയിടി നടന്നത്. ബാര്‍ബഡോസ് ഡ്രൈടെന്റ്‌സും സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ബാര്‍ബഡോസ് ഇന്നിംഗ്‌സിന്റെ 19-ാം ഓവറില്‍ എ.ബി ഡിവില്യേഴ്‌സ് അടിച്ച പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ കെയ്‌റണ്‍ പവലും ജെജെ സ്മട്‌സുമാണ് കൂട്ടിയിടിച്ചു വീണത്. ഗ്രൗണ്ടില്‍ വീണ ഇരുവരെയും സ്‌ട്രെക്ചറിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. പവലിന്റെ പരിക്ക് ഗുരുതരമാണ്. മത്സരത്തില്‍ ബാര്‍ബഡോസ് ജയിച്ചു. വീഡിയോ കണ്ടുനോക്കൂ…

Related posts