യുവാവായ കാമുകൻ തന്നെ വിട്ട് മറ്റ് സ്ത്രീകളെതേടി പോകുമോയെന്ന ആശങ്ക; കാമുകനെ ക്വട്ടേഷൻ നൽകി കൊന്ന കാമുകിക്കും  സംഘത്തിനും ജീവപര്യന്തം തടവ്

കോ​ട്ട​യം: മി​മി​ക്രി താ​ര​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​ല്ലാം ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ശി​ക്ഷ​യും വി​ധി​ച്ച കോ​ട​തി.

സെ​യി​ൽ​സ്മാ​നും മി​മി​ക്രി​താ​ര​വു​മാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി മു​ങ്ങോ​ട്ടു​പു​തു​പ്പ​റ​ന്പി​ൽ ലെ​നീ​ഷി(31)​നെ കൊ​ന്നു ചാ​ക്കി​ൽ​ക്കെ​ട്ടി റോ​ഡ​രി​കി​ൽ ത​ള്ളി​യ കേ​സി​ലാ​ണ് ശി​ക്ഷ.

ലെ​നീ​ഷി​ന്‍റെ കാ​മു​കി​യും എ​സ്എ​ച്ച് മൗ​ണ്ടി​നു​സ​മീ​പം ന​വീ​ൻ ഹോം ​ന​ഴ്സിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ തൃ​ക്കൊ​ടി​ത്താ​നം ക​ട​മാ​ൻ​ചി​റ പാ​റ​യി​ൽ പു​തു​പ്പ​റ​ന്പി​ൽ ശ്രീ​ക​ല, ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ മാ​മ്മൂ​ട് ക​ണി​ച്ചു​കു​ളം വെ​ട്ടി​ത്താ​നം ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ (37), ദൈ​വം​പ​ടി ഗോ​പാ​ല​ശേ​രി​ൽ ശ്യാം​കു​മാ​ർ (ഹി​പ്പി ശ്യാം-40), ​വി​ത്തി​രി​ക്കു​ന്നേ​ൽ ര​മേ​ശ​ൻ (ജൂ​ഡോ ര​മേ​ശ​ൻ-37) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

പ്ര​ണ​യ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി മ​റ്റ് സ്ത്രീ​ക​ൾ​ക്കൊ​പ്പം പോ​യ​തി​ന്‍റെ പ​ക​യി​ലാ​ണ് പ്ര​തി ശ്രീ​ക​ല കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

2013 ന​വം​ബ​ർ 23നാ​ണു പാ​ന്പാ​ടി കു​ന്നേ​ൽ​പ്പാ​ല​ത്തി​നു​സ​മീ​പം ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ലെ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

തു​ട​ർ​ന്ന് ലെ​നീ​ഷി​ന്‍റെ കാ​മു​കി​യും ഹോം ​ന​ഴ്സിം​ഗ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​രി​യു​മാ​യ ശ്രീ​ക​ല​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തു​ക​യാ​യി​രു​ന്നു.

ലെ​നീ​ഷി​നെ എ​സ്എ​ച്ച് മൗ​ണ്ടി​ലെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചു ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ആ​സി​ഡ് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പു വ​രു​ത്തി​യ​ശേ​ഷം മ​നു​മോ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യാ​ണു മൃ​ത​ദേ​ഹം റോ​ഡ​രി​കി​ൽ ത​ള്ളി​യ​ത്.

ചാ​ക്കി​ൽ വെ​യ്സ്റ്റാ​ണെ​ന്നാ​ണ് പ്ര​തി​ക​ൾ മ​നു​വി​നോ​ട് പ​റ​ഞ്ഞ​ത്.അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നാ​ല് ജ​ഡ്ജി വി.​ബി. സു​ജ​യ​മ്മ ശി​ക്ഷി​ച്ച​ത്.

അ​ഞ്ചാം പ്ര​തി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ കൊ​ച്ചു​തോ​പ്പ് പാ​റാം​ത​ട്ടി​ൽ മ​നു​മോ​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കി. പി​ഴ​ത്തു​ക​യി​ൽ ഒ​രു ല​ക്ഷം രൂ​പ ലെ​നീ​ഷി​ന്‍റെ അ​ച്ഛ​ൻ ല​ത്തീ​ഫി​ന് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി.

പ്ര​തി​ക​ളെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന എ​ന്നി കു​റ്റ​ങ്ങ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വി​നു പു​റ​മേ ശ്രീ​ക​ല 50000 രൂ​പ പി​ഴ ന​ൽ​ക​ണം.

മ​റ്റ് പ്ര​തി​ക​ൾ​ക്ക് ഈ ​വ​കു​പ്പു​ക​ളി​ൽ 25000 രൂ​പ വീ​ത​മാ​ണ് പി​ഴ.തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് മൂ​ന്നു വ​ർ​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.

പി​ഴ​ത്തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം അ​ധി​ക ത​ട​വ്. 114-ാം വ​കു​പ്പ് പ്ര​കാ​രം ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും അ​യ്യാ​യി​രം രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം ത​ട​വ്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഗി​രി​ജ ബി​ജു​വാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. വി​ധി​പ്ര​സ്താ​വം കേ​ൾ​ക്കാ​ൻ അ​ന്ന​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും പാ​ന്പാ​ടി സി​ഐ​യു​മാ​യ ഇ​പ്പോ​ഴ​ത്തെ എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി സാ​ജു വ​ർ​ഗീ​സ്, പാ​ന്പാ​ടി​യി​ലെ അ​ന്ന​ത്തെ എ​സ്ഐ​യും ഇ​പ്പോ​ഴ​ത്തെ കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റു​മാ​യ ഇ​ൻ​സ്പെ​ക്ട​ർ യു.

​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. അ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​യും നി​ല​വി​ൽ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി​യു​മാ​യ എ​സ്. സു​രേ​ഷ് കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts

Leave a Comment