മനസിലായോ മദ്യത്തിന്‍റെ കുഴപ്പം..! വിവാഹ സൽക്കാരത്തിനിടെ മദ്യപാനത്തെചൊല്ലിത ർക്കം; രണ്ടുപേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

CRIMEBLOODകോ​ട്ട​യം: കീ​ഴു​ക്കു​ന്ന് ഭാ​ഗ​ത്ത് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ​ക്ക് ക​ത്തി​ക്കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​യ്ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി ഈ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു.      കീ​ഴു​ക്കു​ന്ന് ഒ​ളി​യാ​ന്പ​ള്ളി​യി​ൽ സൈ​മ​ണി​ന്‍റെ മ​ക​ൻ ജെ​റി (23), മു​ള്ളം​കു​ഴി കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​ല​ക്സ് (26) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കീ​ഴ​ക്കു​ന്നു ഭാ​ഗ​ത്തെ വീ​ട്ടി​ൽ വി​വാ​ഹ​സ​ൽ​കാ​രം ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പാ​ന​ത്തെ​ചൊ​ല്ലി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​യാ​ളെ ജെ​റി​യും അ​ല​ക്സും ചേ​ർ​ന്ന് വി​വാ​ഹ​സ​ൽ​കാ​രം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും ഇ​റ​ക്കി വി​ട്ടു.

ഇ​തു ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ കോ​ട്ട​യം എ​ആ​ർ ക്യാ​ന്പി​നു സ​മീ​പം താ​മ​സി​ക്കു​ന്ന യു​വാ​വ് ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.  കു​ത്തേ​റ്റ ജെ​റി​യെ​യും അ​ല​ക്സി​നെ​യും ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.   ര​ണ്ടു പേ​രും അ​പ​ക​ട​നി​ല​ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts