‘അഭിനവ ചാണക്യന്‍’ ;ആളുകള്‍ക്ക് എങ്ങനെ പണികൊടുക്കാം എന്നതിന്റെ പാഠപുസ്തകമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജീവിതത്തിലൂടെ…

Untitled-1സുബ്രഹ്മണ്യന്‍ സ്വാമി ഒരു പ്രസ്ഥാനമാണ്. തന്നെ വെട്ടിലാക്കാന്‍ നോക്കിയവരെയെല്ലാം കൂട്ടിലാക്കിയ തനി വേട്ടക്കാരന്‍. ഇതിനിടയില്‍ പല അഴിമതിക്കാരെയും കുടുക്കിയതിലൂടെ അഴിമതിവിരുദ്ധന്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കുവാനും സ്വാമിയ്ക്കു കഴിഞ്ഞു. ജയലളിത, ശശികല, എ.രാജ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഇങ്ങനെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നാവിന്റെ മൂര്‍ച്ചയറിഞ്ഞവര്‍ ഏറെയാണ്.

അനധികൃത സ്വത്തുസമ്പാദനത്തിലൂടെ ജയലളിതയെക്കുടുക്കിയപ്പോള്‍ സോണിയയും രാഹുലും കുടുങ്ങിയത് നാഷണല്‍ ഹെറാള്‍ഡ് കേസിലായിരുന്നു. ടുജി സ്‌പെക്ട്രക്കേസില്‍ ഡിഎംകെയെ ഒന്നടങ്കം പൂട്ടിയാണ് സ്വാമി താരമായത്. ധീരമായ നടപടികളിലൂടെ എതിര്‍ പാര്‍ട്ടിക്കാരുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ നേതാവ്. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ സത്യസന്ധനായ രാഷ്ട്രീയക്കാരന്‍ എന്ന പേര് നേടിയെടുക്കാന്‍ കഴിഞ്ഞതാണ് ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേട്ടം.

ചെന്നൈയിലെ മൈലാപ്പൂരില്‍ 1939 സെപ്റ്റംബര്‍ 15നാണ് സ്വാമി ജനിച്ചത്. ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ സ്വാമി അവിടെ പത്തു വര്‍ഷത്തോളം അധ്യാപകനുമായിരുന്നു. നോബല്‍ സമ്മാന ജേതാവ് പോള്‍. എ. സാമുവല്‍സണിനൊപ്പം ഇന്‍ഡക്‌സ് നമ്പറുകളേക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തം ശ്രദ്ധേയമായി. ചൈനയിലെ സാമ്പത്തിക രംഗത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയ സ്വാമി ഹാര്‍ഡ്‌വാര്‍ഡില്‍ പഠിപ്പിച്ചിരുന്ന രണ്ടുവിഷയങ്ങളിലൊന്ന് ഇതായിരുന്നു. 1974ല്‍ ആദ്യമായി ലോക്‌സഭയിലെത്തിയ സ്വാമി പിന്നീട് രണ്ടു വട്ടം കൂടി നേട്ടം ആവര്‍ത്തിച്ചു. രണ്ടു പ്രാവശ്യം രാജ്യസഭാംഗവുമായി. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ള ഉന്നതരെ വെല്ലുവിളിച്ചതിലൂടെയാണ് സ്വാമി ശ്രദ്ധേയനാകുന്നത്. അഴിമതി കാണിച്ച ഉന്നതര്‍ക്കെതിരേ കേസു കൊടുക്കാനും സ്വാമി മടികാട്ടിയില്ല. എന്നാല്‍ പലരും കിണഞ്ഞു ശ്രമിച്ചിട്ടും ഏതെങ്കിലും ഒരു കേസില്‍ സ്വാമിയെ കുടുക്കാന്‍ കഴിഞ്ഞതുമില്ല.

1970ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച സ്വാമി എന്നും ഒരു വിമതനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. പഞ്ച വത്സര പദ്ധതിയ്ക്കു പകരം ‘സ്വദേശി പ്ലാന്‍’ അവതരിപ്പിച്ചായിരുന്നു സ്വാമി ആദ്യ വെടിപൊട്ടിച്ചത്. 1991ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മന്ത്രിസഭയില്‍ അംഗമായി. തുടര്‍ന്നു വന്ന നരസിംഹറാവുവിന്റെ സര്‍ക്കാരില്‍ ലോകവ്യാപാരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്ന കമ്മീഷന്റെ നേതാവായി. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിനെതിരേ  അണിയറ നീക്കങ്ങള്‍ നടത്തിയ സ്വാമി ഇന്ദിരാ ഗാന്ധിയുടെ ശത്രുതയ്ക്കു പാത്രമായി. ഇതേത്തുടര്‍ന്ന് സ്വാമി ലണ്ടനിലേക്ക് രക്ഷപ്പെട്ടു. 1976ല്‍ ഇന്ത്യയില്‍ തിരിച്ചെതത്തിയ സ്വാമിയെക്കാത്ത് ഒര അറസ്റ്റ് വാറണ്ട് ഇരിപ്പുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരേ കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ച് സ്വാമി ലണ്ടനിലേക്ക് പറന്നു. അടിയന്തിരാവസ്ഥ പിന്‍വലിച്ച് നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ദിര തോറ്റതോട സ്വാമി വീണ്ടും ഇന്ത്യയിലെത്തിയ സ്വാമി യുവനേതാവ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സ്വാമിയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തനിക്കിട്ടു പണിയാന്‍ നോക്കിയവരെയെല്ലാം സ്വാമി പൂട്ടി. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയെയും കൂട്ടാളികളെയും കുടുക്കിയ സ്വാമിയുടെ നടപടിയാണ് ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിന്റെ സമൂലമായ മാറ്റത്തിനു കാരണമായിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കുടുക്കാനും സ്വാമിയ്ക്കായി.ടുജി സ്‌പെക്ട്രം കേസില്‍ എ. രാജയെ വിചാരണ ചെയ്ത സ്വാമി ഈ അഴിമതി പുറത്തു കൊണ്ടുവരുന്നതിലും വലിയ പങ്കുവഹിച്ചു. സ്വന്തം പാര്‍ട്ടിക്കാരെ വിമര്‍ശിക്കാനും സ്വാമിയ്ക്കു മടിയുണ്ടായിരുന്നില്ല.ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നും സ്വാമിയുടെ ഇരയായിരുന്നു. വിദേശത്തു പോകുമ്പോള്‍ ഇന്ത്യന്‍ രീതിയ്ക്കനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്നും എന്നാല്‍ ജെയ്റ്റ്‌ലി ഇതിനു വിപരീതമായാണ് പെരുമാറുന്നതെന്നും സ്വാമി ആരോപിച്ചു. പാര്‍ട്ടിയില്‍ തന്നെ സ്വാമിയ്ക്ക് ശത്രുക്കള്‍ കൂടുമ്പോള്‍ അഭിനവ ചാണക്യനായ സുബ്രഹ്മണ്യന്‍ സ്വാമിയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമാവില്ല.

Related posts