കാരണം അസൂയ! ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ഭാ​ര്യ​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ന്യൂ​യോ​ർ​ക്ക്: ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ഭാ​ര്യ​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. യു​വ​തി​യെ​കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ ക്വീ​ൻ​സി​ലാ​ണ് സം​ഭ​വം. ദി​നേ​ശ്വ​ർ ബു​ദ്ധി​ദ​ത് (33) എ​ന്ന​യാ​ളാ​ണ് ഭാ​ര്യ ഡോ​ണെ ഡോ​ജോ​യി(27)​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യി​രു​ന്നു ഡോ​ണെ. ഇ​തി​ൽ അ​സൂ​യ കാ​ര​ണ​മാ​ണ് ദി​നേ​ശ്വ​ർ ഡോ​ണെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ദ ​ന്യൂ​യോ​ർ​ക്ക് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ബാ​ർ ടെ​ൻ​ഡ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഡോ​ണെ.

വീ​ട്ടി​ലി​രു​ന്ന് ഹൃ​ത്വി​ക് റോ​ഷ​ന്‍റെ സി​നി​മ​ക​ൾ കാ​ണു​ക​യോ പാ​ട്ടു​ക​ൾ കേ​ൾ​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ അ​ത് നി​ർ​ത്താ​ൻ ഡോ​ണെ​യോ​ട് ദി​നേ​ശ്വ​ർ ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നെ​ന്നും ഡോ​ണെ​യു​ടെ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മാ​ല രാം​ധാ​നി പ​റ​ഞ്ഞു.

ഡോ​ണെ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ദി​നേ​ശ്വ​ർ, അ​ക്കാ​ര്യം ഡോ​ണെ​യു​ടെ സ​ഹോ​ദ​രി​ക്ക് ഫോ​ണ്‍ സ​ന്ദേ​ശം അ​യ​ച്ചു. ഡോ​ണെ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​മാ​ണ് ദി​നേ​ശ്വ​റി​ന്‍റെ മൃ​ത​ദേ​ഹം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജൂ​ലൈ​യി​ലാ​ണ് ദി​നേ​ശ്വ​റും ഡോ​ണെ​യും വി​വാ​ഹി​ത​രാ​യ​ത്.

Related posts