ഒ​രാ​ളോ​ട് ചെ​റി​യൊ​രു താ​ല്‍​പ​ര്യം എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്..! കാ​പ്പി​മ​ര​ത്തി​ന്‍റെ വ​ടി ഒ​ടി​ച്ച് ചാ​ച്ച​ന്‍ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു; മനസുതുറന്ന്‌ ഷീ​ലു ഏ​ബ്ര​ഹാം

ഇ​ന്ന​ത്തെപ്പോ​ലെ പ്ര​ണ​യ​ത്തി​ല്‍പ്പെ​ട്ട് പോ​കാ​നു​ള്ള സാ​ഹ​ച​ര്യം പണ്ടൊക്കെ കു​റ​വാ​ണ്. അ​ച്ച​ന്‍​മാ​രുടെയും സി​സ്റ്റ​ര്‍​മാ​രു​ടെ​യും സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്.

പി​താ​വും ക​ര്‍​ക്ക​ശ​ക്ക​ാര​ൻ. ഒ​രു പു​ഞ്ചി​രി​യി​ലൊ​ക്കെ​യാ​ണ് അ​ന്ന​ത്തെ പ്ര​ണ​യം. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ര​ണ്ട് മൂ​ന്ന് പ്ര​ണ​യ​ലേ​ഖ​നം കി​ട്ടി​യി​രു​ന്നു.

ഒ​രാ​ളോ​ട് ചെ​റി​യൊ​രു താ​ല്‍​പ​ര്യം എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. അ​ന്ന് അ​യാ​ള്‍ ത​ന്ന ലൗ ​ലെ​റ്റ​ര്‍ പു​സ്ത​ക​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് വീ​ട്ടി​ല്‍ കൊ​ണ്ട് പോ​യി വാ​യി​ക്കാ​ന്‍ നോ​ക്കി.

വാ​തി​ല്‍​ക്ക​ല്‍ ചാ​ച്ച​ന്‍ ഒ​രു പോ​ലീ​സു​കാ​ര​നെ പോ​ലെ നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പു​സ്ത​കം വാ​ങ്ങി അ​തി​ലെ ക​ത്ത് പു​ള്ളി ക​ണ്ടു​പി​ടി​ച്ച് വാ​യി​ച്ചു.

മു​റ്റ​ത്തുനി​ന്ന കാ​പ്പി​മ​ര​ത്തി​ന്‍റെ വ​ടി ഒ​ടി​ച്ച് ചാ​ച്ച​ന്‍ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു. ഒ​ച്ച കേ​ട്ട് ഓ​ടി വ​ന്ന അ​മ്മ​യ്ക്കും ഒ​ന്ന് ര​ണ്ടെ​ണ്ണം കി​ട്ടി.

എ​ന്നോ​ട് വീ​ട്ടി​ല്‍ ക​യ​റേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ട് കു​റ​ച്ചുനേ​രം പു​റ​ത്ത് നി​ര്‍​ത്തി. ഞാ​ന്‍ വരാന്ത​യി​ല്‍ ഇ​രു​ന്നു.

ഇ​നി​യി​ങ്ങ​നെ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചാ​ച്ച​നോ​ട് മാ​പ്പ് പ​റ​യാ​ന്‍ അ​മ്മ​ച്ചി പ​റ​ഞ്ഞു. അ​ങ്ങ​നെ നി​വൃ​ത്തി​യി​ല്ലാ​തെ പോ​യി മാ​പ്പ് പ​റ​ഞ്ഞ് വീ​ടി​ന​ക​ത്ത് ക​യ​റി.

-ഷീ​ലു ഏ​ബ്ര​ഹാം

Related posts

Leave a Comment