ജോസഫിന്‍റെ ക്രൂരത..! വ​സ്ത്രം ക​ട​മാ​യി ന​ൽ​കാത്തതിനെ തുടർന്ന് ജീ​വ​ന​ക്കാ​ര​നെ കുത്തിപ്പരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

CRIMEBLOODപാ​ലാ :  ഷ​ർ​ട്ടി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ  ആ​ക്ര​മി​ച്ച ആ​ൾ പി​ടി​യി​ൽ. കി​ഴ​ത​ടി​യൂ​ർ ക​ണ്ട​ത്തി​ൽ ജോ​സ​ഫ് തോ​മ​സ്(39) ആ​ണ് പാ​ലാ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.   ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നു മ​ണി​ക്ക് പാ​ലാ മ​ഹാ​റാ​ണി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള റെ​ഡ്ലൂ​പ്പ് മെ​ൻ​സ്വെ​യ​ർ എ​ന്ന വ​സ്ത്ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ജോ​സ​ഫ് ഒ​രു ഷ​ർ​ട്ട് വാ​ങ്ങി.

ഒ​പ്പം ത​ന്നെ വി​ല​യേ​റി​യ മ​റ്റൊ​രു ഷ​ർ​ട്ടും ജോ​സ​ഫ് തെ​രെ​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തും ത​നി​ക്ക് ന​ൽ​ക​ണ​മെ​ന്നും പ​ണം അ​ൽ​പ സ​മ​യ​ത്തി​നു ശേ​ഷം എ​ത്തി​ച്ചു ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.  എ​ന്നാ​ൽ മു​ഴു​വ​ൻ പ​ണ​വും ന​ൽ​കി​യാ​ലേ ഷ​ർ​ട്ട് ന​ൽ​കാ​നാ​വൂ എ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഷീ​ബ് (27) പ​റ​ഞ്ഞു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി മ​ട​ങ്ങി​യ ജോ​സ​ഫ് 3.30തോ​ടെ വീ​ണ്ടും ക​ട​യി​ലെ​ത്തു​ക​യും റ​ഷീ​ബി​നെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.     പ​രു​ക്കേ​റ്റ റ​ഷീ​ബി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ്് എ​ത്തി ജോ​സ​ഫി​നെ പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts