മൂന്നു ദിവസത്തെ പഴക്കം! പട്ടിമറ്റത്തു വാടകവീട്ടില്‍ യുവതിയുടെ മൃതദേഹം കഴുത്തില്‍ തോര്‍ത്തു മുറുക്കിയനിലയില്‍; രണ്ടുദിവസമായി ഭര്‍ത്താവിനെ കാണാനില്ല

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റം അ​ത്താ​ണി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​സാം സ്വ​ദേ​ശി​നി ഇ​ലി​യ കാ​ത്തും (37) ആ​ണു മ​രി​ച്ച​ത്. കി​ട​പ്പു​മു​റി​യി​ൽ ക​ഴു​ത്തി​ൽ തോ​ർ​ത്തു മു​റു​ക്കി​യ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

ഒ​പ്പം താ​മ​സി​ച്ചു​വ​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് മി​ജാ​റു​ൾ ഹ​ക്കി​നെ (28) ര​ണ്ടു​ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്നും ഇ​യാ​ളാ​ണു കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ൾ വീ​ടു​പൂ​ട്ടി താ​ക്കോ​ൽ കെ​ട്ടി​ട​മു​ട​മ​യെ ഏ​ൽ​പി​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്കു പോ​യ​താ​യാ​ണു വി​വ​രം. മി​ജാ​റു​ളി​ന്‍റെ ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും നി​ല​വി​ൽ സ്വി​ച്ച് ഓ​ഫാ​ണ്. സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വീ​ടി​നു​ള്ളി​ൽ​നി​ന്നു രൂ​ക്ഷ​ഗ​ന്ധം വ​മി​ച്ച​തോ​ടെ അ​യ​ൽ​ക്കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. നാ​ലു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഇ​ലി​യ​യും ഭ​ർ​ത്താ​വും പ​ട്ടി​മ​റ്റ​ത്തെ അ​ത്താ​ണി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​രു​വ​ർ​ക്കും ഇ​വി​ടു​ത്തെ സ്വ​കാ​ര്യ​ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി.

ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ യു​വാ​വു​മാ​യി ഇ​ലി​യ​യ്ക്കു ര​ഹ​സ്യ​ബ​ന്ധ​മു​ള്ള​താ​യി മി​ജാ​റു​ളി​നു സം​ശ​യ​മു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തേ​ച്ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​സാം എ​സ്പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ലി​യ​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി മൃ​ത​ദേ​ഹം കൈ​മാ​റും.

കു​ന്ന​ത്തു​നാ​ട് സി​ഐ ജെ. ​കു​ര്യാ​ക്കോ​സ്, എ​സ്ഐ ടി. ​ദി​ലീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​നു പു​റ​മെ ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

Related posts