മദ്യപിച്ചെത്തിയ യുവാവ് അനിയന്‍റെ അ​ടി​യേ​റ്റ് മരിച്ചു;   അവധിക്ക്  നാട്ടിലെത്തുന്ന പ്രകാശൻ മദ്യപിച്ച്  വഴക്കുണ്ടാക്കുന്നത് സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാർ;   അനിയൻ കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു

കൊ​ല്ല​ങ്കോ​ട്: എ​ല​വ​ഞ്ചേ​രി കാ​ര​ക്കാ​ട് കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. കാ​ര​ക്കാ​ട് പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ സ്വാ​മി യു​ടെ മ​ക​ന്‌ പ്ര​കാ​ശ​ൻ (32) ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​ദാ​സി​നെ (29) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് പ്ര​കാ​ശ​ൻ. അ​യ​ൽ ജി​ല്ല​ക​ളി​ൽ ജോ​ലി​ചെ​യ്ത് അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യാ​ൽ മ​ദ്യ​പി​ച്ച് പ്ര​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​യി. വീ​ടി​ന് സ​മീ​പ​ത്തു​ള്ള മൈ​താ​ന​ത്തി​ൽ​വ​ച്ച് ഇ​രു​ന്പു പൈ​പ്പ് കൊ​ണ്ട് സ​ഹോ​ദ​ര​ൻ ജ്യേ​ഷ്ഠ​ന്‍റെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്ന​ത്രേ.

കൊ​ല്ല​ങ്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പ്ര​കാ​ശ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന വ​ഴി മ​രി​ച്ചു. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഷം​സു​ദീ​ൻ, കൊ​ല്ല​ങ്കോ​ട് സി ​ഐ കെ ​പി ബെ​ന്നി, എ​സ് ഐ ​പി.​ബി അ​നീ​ഷ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ റി​നി തോ​മ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​റ​സ്റ്റി​ലാ​യ കൃ​ഷ്ണ​ദാ​സി​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ന്പ് പൈ​പ്പും പോ​ലീ​സ് ക​ണ്ടെ​ത്തി. മാ​താ​വ്: അ​മ്മു. സ​ഹോ​ദ​ര​ങ്ങ​ൾ: ശെ​ൽ​വ​ൻ, മ​ണി​ക​ണ്ഠ​ൻ

Related posts