അനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ മുതലയെ കണ്ടെത്തി; വാർത്ത പങ്കുവെച്ച് കെ.സുരേന്ദ്രൻ

അ​ന​ന്ത​പു​രം അ​ന​ന്ത​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കു​ള​ത്തി​ൽ മു​ത​ല​യെ ക​ണ്ടെ​ത്തി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ മു​ത​ല​യെ ക​ണ്ട വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.​വീ​ഡി​യോ ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ അ​ന​ന്ത​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം പ​ല​നി​ല​യ്ക്കും ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ച മ​ഹാ​ക്ഷേ​ത്ര​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വു​മാ​യു​ള്ള അ​തി​ന്‍റെ ബ​ന്ധം അ​നാ​ദി​കാ​ലം മു​ത​ൽ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​താ​ണ്. ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ​ബി​യ എ​ന്നു​വി​ളി​ക്കു​ന്ന മു​ത​ല ഭ​ക്ത​ർ​ക്കെ​ന്നു​മൊ​രു വി​സ്മ​യ​മാ​യി​രു​ന്നു.

ബ​ബി​യ മ​ര​ണ​പ്പെ​ട്ട​പ്പോ​ഴും അ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ പു​തി​യൊ​രു മു​ത​ല ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പൊ​ടു​ന്ന​നെ കാ​ണാ​നാ​യ​തും മ​റ്റൊ​രു​വി​സ്മ​യം …. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment