സിംബാബ്വെയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിനരികെ എ സാംബെസി റിവർ ലോഡ്ജിൽ 12 അടി നീളമുള്ള നൈൽ മുതലയെ കണ്ടെത്തി. ഹോട്ടലിന്റെ അടുക്കളയിലാണ് ജീവനക്കാർ മുതലയെ കണ്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
ഹോട്ടലിന്റെ അടുക്കളയിലെ കൗണ്ടറിൽ മുതല കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നൈൽ മുതലയുടെ അപ്രതീക്ഷിത വരവ് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ചർച്ചയായിട്ടുണ്ട്.
ഹോട്ടലിലുണ്ടായിരുന്ന ബ്രിട്ടീഷ് സഞ്ചാരി മുതല ഒരു സന്ദർശകനെ പോലെ പെരുമാറി എന്നും പറയുന്നുണ്ട്. ഹോട്ടലിലെ അടുക്കള പാതകത്തിൽ ഭക്ഷണ സാധനങ്ങൾ കഴിക്കാൻ കിട്ടാതെ വന്നതിൽ നിരാശനായി മടങ്ങി. സംഭവത്തെ തുടർന്ന് ആർക്കും പരിക്കുകളില്ലെന്നും സുരക്ഷിതമായി ജീനവക്കാരെയും അതിഥികളെയും മാറ്റിയതായി ഹോട്ടൽ മാനേജ്മെന്റ് പറഞ്ഞു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അത്ഭുതത്തോടെയുമാണ് ആളുകൾ ഏറ്റെടുത്തത്. രസകരമായ കമന്റുകളും കുറിപ്പുകളുമാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
