Set us Home Page

ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്… ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്…! എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ കൗ​ണ്ടിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ൾ പറയുന്നു

കെ.​കെ.​അ​ർ​ജു​ന​ൻ

തൃ​ശൂ​ർ: ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്…​ഞ​ങ്ങ​ളെ​ല്ലാം സ​ന്തു​ഷ്ട​രാ​ണ്… ജ​ന​വി​ധി കാ​ത്തു​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്കു ക​ഴി​ഞ്ഞ ഒ​രുമാ​സ​മാ​യി കാ​വ​ൽ നി​ൽ​ക്കു​ന്ന സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ൾ നി​റ​ഞ്ഞ ചി​രി​യോ​ടെ പ​റ​യു​ന്നു.

വോ​ട്ടു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നി​ലാ​യ അ​ന്നു​മു​ത​ൽ ഇ​വ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ കാ​വ​ലു​ണ്ട്. സ്ട്രോം​ഗ് റൂ​മി​നു മു​ന്നി​ൽ നി​താ​ന്തജാ​ഗ്ര​ത​യോ​ടെ തോ​ക്കു​മേ​ന്തി കാ​വ​ൽ നി​ൽ​ക്കു​ന്പോ​ൾ അ​വ​ർ​ക്കു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ടു​ത്ത് കേ​ര​ള പോ​ലീ​സും കൈയടി നേ​ടു​ന്നു​.

നൂ​റി​ന​ടു​ത്ത് സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ളും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ കാ​വ​ലി​നും സു​ര​ക്ഷാ മേ​ൽ​നോ​ട്ട​ത്തി​നു​മാ​യു​ണ്ട്. സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്കുപു​റ​ത്ത് സി​ആ​ർ​പി​എ​ഫും കെ​ട്ടി​ട​ത്തി​നു ചു​റ്റും കേ​ര​ള പോ​ലീ​സും കാ​വ​ൽ നി​ൽ​ക്കു​ന്നു.

കേ​ര​ള പോ​ലീ​സി​നു​ള്ള ഭ​ക്ഷ​ണം പോ​ലീ​സ് ക്യാ​ന്പി​ൽനി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. സി​ആ​ർ​പി​എ​ഫു​കാ​ർ​ക്കു​ള്ള ഭ​ക്ഷ​ണം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​ത്യേ​ക മെ​സ് ഒ​രു​ക്കി​യാ​ണ് തയാറാ​ക്കു​ന്ന​ത്. ഇ​തി​നാ​യി നാ​ലു പാ​ച​ക​വി​ദ​ഗ്ധ​ർ ഉ​ത്ത​രേ​ന്ത്യ​യി​ൽനി​ന്നെ​ത്തി​യി​ട്ടു​ണ്ട്. മെ​സി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും ഗോ​ത​ന്പ​ട​ക്ക​മു​ള്ള പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പാ​ച​ക​വാ​ത​ക​വു​മെ​ല്ലാം കേ​ര​ള പോ​ലീ​സാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സി​ആ​ർ​പി​എ​ഫു​കാ​ർ​ക്കു​ള്ള ച​പ്പാ​ത്തി​യും ദാ​ലും അടക്കമു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് മെ​സി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾപോ​ലും ഡ്യൂ​ട്ടി​ക്കി​ടെ കി​ട്ടാ​റി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​വി​ടെ കേ​ര​ള​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സി​ആ​ർ​പി​എ​ഫു​കാ​ർ പ​റ​ഞ്ഞു.

താ​മ​സി​ക്കാ​ൻ വെ​ള്ള​വും വെ​ളി​ച്ച​വു​മു​ള്ള വ​ലി​യ കെ​ട്ടി​ടം, രാ​വി​ലെ മു​ട​ങ്ങാ​തെ വ്യാ​യ​മം ചെ​യ്യാ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ശാ​ല​മാ​യ ഗ്രൗ​ണ്ട് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ത​ങ്ങ​ൾ​ക്കേ​റെ സ​ഹാ​യ​ക​മാ​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ഇ​തെ​ല്ലാം ഒ​രു​ക്കി​ത്ത​ന്ന കേ​ര​ള പോ​ലീ​സി​നും മ​റ്റു അ​ധി​കൃ​ത​ർ​ക്കും ന​ന്ദി പ​റ​യാ​നും ഇ​വ​ർ മ​ടി​ക്കു​ന്നി​ല്ല.

ജ​ന​വി​ധി​യ​റി​യുംവ​രെ ഇ​വ​ർ ഇ​വി​ടെ​യു​ണ്ടാ​കും….

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS