മ​ഞ്ഞ​പ്പി​ത്തം: സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും വെ​ൽ​ക്കം ഡ്രി​ങ്കു​ക​ളും ഐ​സു​ക​ളും വി​ല്ല​ൻ​മാ​ർ; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്പോ​ൾ രോ​ഗ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തി​ൽ പ്ര​ധാ​നം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും ശു​ചി​ത്വ​മി​ല്ലാ​ത്ത വെ​ൽ​ക്കം ഡ്രി​ങ്കു​ക​ളും ഐ​സു​ക​ളും. ആ​രോ​ഗ്യ​വ​കു​പ്പ് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ടു ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം പ​ല​യി​ട​ത്തും സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ പൊ​ട്ടി​പ്പൊളി​ഞ്ഞ നി​ല​യി​ലാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ടാ​ങ്ക് പൊ​ളി​ഞ്ഞും മ​റ്റും മ​നു​ഷ്യ​വി​സ​ർ​ജ്യ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​തു മ​ഞ്ഞ​പ്പി​ത്ത​ത്തി​നു കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്ക​ണ​മെ​ന്ന നി​ർ​ദേശം പൊ​തു​ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും, പു​റ​ത്തു​നി​ന്നും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും മ​റ്റും ക​ഴി​ക്കു​ന്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത ഐ​സ് പ​ല​യി​ട​ത്തു​നി​ന്നും അ​ടു​ത്തി​ടെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

വി​വാ​ഹ​സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും മ​റ്റും ന​ൽ​കു​ന്ന വെ​ൽ​ക്കം ഡ്രി​ങ്കു​ക​ളു​ടെ ശു​ചി​ത്വ​മി​ല്ലാ​യ്മ മ​ഞ്ഞ​പ്പി​ത്തം പ​ട​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും കു​റ​ച്ചു​കാ​ല​ത്തേ​ക്കെ​ങ്കി​ലും വെ​ൽ​ക്കം ഡ്രി​ങ്കു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു​ണ്ട്.

മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും സം​ശ​യ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യി​ലാ​ക്കി​യി​ട്ടു​ണ്ട്.സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന സം​ഘ​ങ്ങ​ൾ പ​ല​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ഴ​ത്തു​ക​യും അ​നു​ബ​ന്ധ ശി​ക്ഷ​ക​ളും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts