എ​ണ്‍​പ​തു​ക​ളി​ലെ താ​ര​ങ്ങ​ൾ കേ​ര​ള​ത്തി​നാ​യി സ​മാ​ഹ​രി​ച്ച​ത് 40 ല​ക്ഷം രൂ​പ

പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ എ​ത്തി. സു​ഹാ​സി​നി, ഖു​ശ്ബു, ലി​സി എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് 40 ല​ക്ഷം രൂ​പ കൈ​മാ​റി. താ​ര​ങ്ങ​ൾ​ക്കും സം​വി​ധാ​യ​ക​ർ​ക്കും പു​റ​മെ സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് കൈ​കോ​ർ​ത്തു.

സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ന​ട​ൻ ജാ​ക്കി ഷെ​റോ​ഫ്, സു​ന്ദ​ർ, മ​രി​യ​സേ​ന, രാ​ജ്കു​മാ​ർ സേ​തു​പ​തി, പൂ​ർ​ണി​മ ഭാ​ഗ്യ​രാ​ജ്, സ​രി​ത, ജ​യ​സു​ധ, അ​വ്നി സി​നി​മാ​ക്സ്, കാ​സി​നോ മ​ജോം​ഗ് ഫൗ​ണ്ടേ​ഷ​ൻ, മാ​ൾ​ട്ട ഹോ​ണ​റ​റി കൗ​ണ്‍​സ​ൽ ശാ​ന്ത​കു​മാ​ർ, മൗ​റീ​ഷ്യ​സ് ഹോ​ണ​റ​റി കൗ​ണ്‍​സ​ൽ ര​വി​രാ​മ​ൻ എ​ന്നി​വ​രെ​ല്ലാം സ​ഹാ​യ​ധ​ന സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

എ​ണ്‍​പ​തു​ക​ളി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു പു​റ​മെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യു​മെ​ല്ലാം വി​ഹി​തം കേ​ര​ള​ത്തി​നാ​യി സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​ഭാ​വ​ന കൈ​മാ​റി​യ​ശേ​ഷം താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

Related posts