നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 36 ത​വ​ണ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു; വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാർ


ഗാ​ന്ധി​ന​ഗ​ർ: ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി ഏ​ഴു മു​ത​ൽ 11 വ​രെ 36 ത​വ​ണ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു.​ കാ​ര​ണം അ​ന്വേ​ഷി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ.​

ഗാ​ന്ധി​ന​ഗ​ർ സ​ബ് സ്റ്റേ​ഷ​നി​ലെ പാ​റ​പ്പു​റം, അ​ങ്ങാ​ടി​പ്പ​ള്ളി, ക​സ്തൂ​ർ​ബാ ഭാ​ഗ​ത്തു​ള്ള വൈ​ദ്യു​തി ലൈ​നി​ലാ​ണ് വൈ​ദ്യു​തി ത​ട​സം നേ​രി​ടു​ന്ന​ത്. ഇ​ങ്ങ​നെ വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​കു​ന്ന​ത്, വീ​ടു​ക​ളി​ലെ ചി​ല ഇ​ല​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.​

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ഴ​യെ തു​ട​ർ​ന്ന് വൈ​ദ്യു​തി പോ​യി. ഒ​രു മ​ണി​ക്കൂ​റി​ന​കം വൈ​ദ്യു​തി വ​ന്നു. പി​ന്നീടു​ള്ള മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​തി വ​രും മിനിട്ടുകൾക്കുള്ളിൽ പോ​കും. വീ​ണ്ടും വ​രും, പോ​കും.​ ഇ​ത് പല തവണ ആ​വ​ർ​ത്തി​ച്ചു.​

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും, ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ഒ​ന്പ​തു വ​രേ​യും ഇ​ത്ത​ര​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധം പോ​കു​ക​യും ഉ​ട​ൻ ത​ന്നെ വ​രു​ക​യും ചെ​യ്യു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് പ്ര​തി​ക​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പം.

Related posts

Leave a Comment