ഇനിയും നീ കളി തുടര്‍ന്നാല്‍ നിന്നെയൊരു പാഠം പഠിപ്പിച്ചിട്ടേ എനിക്ക് വിശ്രമമുണ്ടാവുള്ളൂ ! നടനെതിരേ ആഞ്ഞടിച്ച് നടി ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയില്‍ നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞാണ് നടി ശ്രീ റെഡ്ഡി പ്രശസ്തയായത്. തുടര്‍ന്ന് ചൂഷണങ്ങള്‍ക്കെതിരേ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചതോടെ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി. ശ്രീറെഡ്ഡിയ്ക്കു പിന്നാലെ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പിന്നീട് നിരവധി നടിമാര്‍ മുന്നോട്ടെത്തി.

സ്‌ക്രീന്‍ ഷോട്ടുകളുള്‍പ്പെടെയുള്ള തെളിവുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ നടി പുറത്തു വിടുകയും ചെയ്തു. ഇപ്പോഴും തുടരുകയാണ് ശ്രീയുടെ പോരാട്ടം. നിരവധിപ്പേര്‍ ശ്രീക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റു പലരും അപമാനിച്ചു. അതില്‍ ഒരാളായിരുന്നു കൊമേഡിയന്‍ ഹൈപ്പര്‍ ആദി. ശ്രീയുടെ പ്രതിഷേധത്തിനെതിരെ പരോക്ഷ പരാമര്‍ശമാണ് ഹൈപ്പര്‍ ആദി നടത്തിയത്.

എന്നാല്‍ ഹൈപ്പര്‍ ആദിയ്ക്ക് ചുട്ടമറുപടിയുമായി ശ്രീറെഡ്ഡി രംഗത്തെത്തുകയും ചെയ്തു. ഹൈപ്പര്‍ ആദിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. അദ്ദേഹത്തിന്റെ രചനകളോട് ആദരവുണ്ട്. പക്ഷേ അയാളും സംഘവും സ്ത്രീകള്‍ക്കെതിരായ അതിക്ഷേപങ്ങള്‍ തുടരുകയാണെങ്കില്‍ ഒരു പാഠം പഠിപ്പിക്കും.

അവര്‍ സ്ത്രീകളെ തരംതാഴ്ത്തുന്നത് കൊണ്ടാണ് ഈ മുന്നറിയിപ്പ്. സ്ത്രീകള്‍ ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയില്‍ കുതിച്ചു തുടങ്ങുകയാണ്. ഇതില്‍ അവരെ സഹായിക്കുന്നതല്ല ഇത്തരം പരാമര്‍ശങ്ങള്‍, ശ്രീറെഡ്ഡി പറഞ്ഞു. എന്തായാലും വിവാദങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ഉദ്ദേശ്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നടി.

 

Related posts