ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു; ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിട്ട് പത്ത് മിനിറ്റ് കഴിഞ്ഞെന്ന് ഡോക്ടർമാർ; പ്രതിക്ക് അപസ്മാരം ഉണ്ടായതായി പോലീസ്

തൃശൂർ: ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ മ​ര​ണ ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ ര​ഞ്ജി​ത്തി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് 10 മി​നി​റ്റ് മു​ൻ​പെ​ങ്കി​ലും ര​ഞ്ജി​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം ര​ഞ്ജി​ത്ത് അ​പ​സ്മാ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നു​മാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts