“ക​സ്റ്റം​സി​ലും ക​മ്മി​ക​ളു​ണ്ട്’; ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ‘ച​രി​ത്രം’ ചി​ക​ഞ്ഞ് ബി​ജെ​പി ; ചി​ത്രം സ​ഹി​തം പോ​സ്റ്റ്


കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും ഓ​ഫീ​സി​നെ​യും സം​ര​ക്ഷി​ക്കാ​ന്‍ ക​സ്റ്റം​സ് ഓ​ഫീ​സ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ക​ടു​പ്പി​ച്ചു ബി​ജെ​പി. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ട്ടോ അ​ട​ക്കം ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്താ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സൂ​രേ​ന്ദ്ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

‘ക​സ്റ്റം​സി​ലും ക​മ്മി​ക​ളു​ണ്ട്. അ​വ​രാ​ണ് പ്ര​സ്താ​വ​ന​ക​ളി​റ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​ന്നു പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ ബ​ല​ത്തി​ലാ​ണ്.

ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് ഇ​ന്ന​ലെ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്’ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്ര​മ​ട​ക്കം പോ​സ്റ്റ് ചെ​യ​തു​കൊ​ണ്ട് സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ക്കു​ന്നു. കൂ​ടാ​തെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ വി​വ​ര​ങ്ങ​ളും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന​ലെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍നി​ന്ന് ആ​രും വി​ളി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ​തു ക​സ്റ്റം​സ് ത​ന്നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യ​ഥാ​ര്‍​ത്ഥ വ​സ്തു​ത​യാ​ണ് ക​സ്റ്റം​സ് പ​റ​ഞ്ഞ​ത്. കെ​ട്ടു​ക​ഥ പൊ​ളി​ഞ്ഞു​വെ​ന്നും നു​ണ​ക്ക​ഥ​ക​ള്‍​ക്ക് വ​ള​രെ ചെ​റി​യ ആ​യു​സേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നീ​ഷ് രാ​ജ​ന്‍ എ​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി​പി​എം അ​നു​കൂ​ലി​യാ​ണെ​ന്ന രീ​തി​യി​ല്‍ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തോ​ടെ ഫേസ് ബു​ക്ക് പേ​ജി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഗ്വാ​ദ​ങ്ങ​ള്‍ ത​കൃ​തി​യാ​കു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍ എ​ന്ന രീ​തി​യി​ല്‍ ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ലെ രാ​ഷ്‌ട്രീ​യം ച​ര്‍​ച്ച​യാ​ക്കു​ക​യാ​ണ് മ​റ്റൊ​രു വി​ഭാ​ഗം.

Related posts

Leave a Comment