എ​ഴു​ത്തു​കാ​ര​ൻ ആ​ത്യ​ന്തി​ക​മാ​യി അ​വ​ന​വ​നോ​ട് സ​ത്യ​സ​ന്ധ​നാ​യി​രി​ക്ക​ണ​മെ​ന്ന്  എ​ഴു​ത്തു​കാ​ര​ൻ സി.​വി ബാ​ല​കൃ​ഷ്ണ​ൻ

പാ​ല​ക്കാ​ട്: എ​ഴു​ത്തു​കാ​ര​ൻ ആ​ത്യ​ന്തി​ക​മാ​യി അ​വ​ന​വ​നോ​ട് സ​ത്യ​സ​ന്ധ​നാ​യി​രി​ക്ക​ണ​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ സി.​വി ബാ​ല​കൃ​ഷ്ണ​ൻ. എ​ഴു​ത്തു​കാ​ര​ന് ദേ​ശ​പ​രി​മി​തി​യി​ല്ലെ​ന്നും ര​ച​ന​ക​ൾ ലോ​ക​ത്തെ മു​ഴു​വ​ൻ സാ​ഹി​ത്യ ആ​സ്വാ​ദ​ക​രോ​ടും സം​വ​ദി​ച്ച് കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും സി.​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ഴു​ത്തി​ന്‍റെ 50വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ബാ​ല​കൃ​ഷ്ണ​നെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സു​വ​ർ​ണാ​ദ​രം പ​രി​പാ​ടി​യിൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അദ്ദേഹം. ഇ​ന്ന് പു​തി​യ എ​ഴു​ത്തു​കാ​ർ​ക്ക് ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നി​ന് സാ​മു​ഹി​ക മാ​ധ്യ​മങ്ങ​ളു​ണ്ട്. എ​ന്നാൽ ഞാ​ൻ എ​ഴു​തി തു​ട​ങ്ങു​ന്ന കാ​ല​ത്ത് പ​രി​ഗ​ണ​ന കി​ട്ടാ​നും അ​റി​യ​പ്പെ​ടു​ന്ന പ്ര​സീ​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ര​ച​ന​ക​ൾ അ​ച്ച​ടി​ച്ച് വ​രാ​നും ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു.

ര​ച​ന​ക​ൾ, എ​ഴു​ത്തു​കാ​ര​ൻ കൈ​പ്പി​ടി​ച്ച് ന​ട​ക്കേ​ണ്ടു​ന്ന കുട്ടി​യ​ല്ലെ​ന്നും എ​ഴു​തി​ക്ക​ഴി​ഞ്ഞാൽ പു​സ്ത​ക​വു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​ണ് ത​ന്‍റെ രീ​തി​യെ​ന്നും സി.​വി പ​റ​ഞ്ഞു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​ല്ല​ർ സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ൻ ശി​വ​പു​രം, ക​ഥാ​കൃ​ത്ത് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ ​ജെ ജോ​ണി, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി എ​ൻ.​എ.​എം ജാ​ഫ​ർ എന്നിവർ സം​സാ​രി​ച്ചു.

Related posts