സൈബര്‍ ഡോം റെഡി! ഓണ്‍ലൈന്‍ പെണ്‍വാണിഭം മുതല്‍ അപകീര്‍ത്തിപെടുത്തല്‍ വരെ തടയും; കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവരും കുടുങ്ങും; കൂടാതെ നിരവധി കാര്യങ്ങളും

കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യു​ള്ള സൈ​ബ​ര്‍​ഡോം കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​യം ല​ഭി​ച്ചാ​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ പാ​ര്‍​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സൈ​ബ​ര്‍​ഡോ​മി​ന്‍റെ എ​ല്ലാ ജോ​ലി​ക​ളും ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണും ക​മ്പ്യൂ​ട്ട​റും വ​ഴി​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൈ​ബ​ര്‍​ഡോം കോ​ഴി​ക്കോ​ട് ആ​രം​ഭി​ക്കു​ന്ന​ത്.

പോ​ലീ​സു​കാ​ര്‍​ക്കു പു​റ​മേ സൈ​ബ​ര്‍ രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യു​ള്ള​വ​രു​ടെ സേ​വ​ന​മു​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പോ​ലീ​സി​ലെ സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍​ക്കു പു​റ​മേ 140 പേ​രു​ടെ സേ​വ​ന​വും സൈ​ബ​ര്‍​ഡോ​മി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ഓ​ണ്‍​ലൈ​ന്‍ പെ​ണ്‍​വാ​ണി​ഭം മു​ത​ല്‍ അ​പ​കീ​ര്‍​ത്തി​പെ​ടു​ത്ത​ല്‍ വ​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ സൈ​ബ​ര്‍ ഡോ​മി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. രാ​ജ്യ​സു​ര​ക്ഷ​യ്ക്കും മ​റ്റും സൈ​ബ​ര്‍ ഭീ​ഷ​ണി​യു​ണ്ടാ​യാ​ല്‍ സ​ഹാ​യ​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശം സൈ​ബ​ര്‍ ഡോ​മി​ല്‍ നി​ന്ന് ല​ഭി​ക്കും. കൂ​ടാ​തെ ഹാ​ക്കിം​ഗും മ​റ്റും ത​ട​യാ​നും സൈ​ബ​ര്‍ ഡോം ​വ​ഴി സാ​ധി​ക്കും.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യാ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍​വ​ഴി സാ​ധി​ക്കും. ഫേ​സ്ബു​ക്ക്, വാ​ട്‌​സ്ആ​പ്പ് തു​ട​ങ്ങി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നേ​ര​ത്തെ ത​ന്നെ കൊ​ച്ചി സൈ​ബ​ര്‍​ഡോം വി​ദ​ഗ്ധ​ര്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടെ 137 ഗ്രൂ​പ്പു​ക​ളാ​ണ് സൈ​ബ​ര്‍​ഡോം ഇ​ട​പെ​ട്ട് നി​ര്‍​ത്തി​ലാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് കൂ​ടി സൈ​ബ​ര്‍​ഡോം ആ​രം​ഭി​ക്കു​ന്ന​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കും. നേ​ര​ത്തെ സൈ​ബ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചി​രു​ന്നു. ഉ​ത്ത​ര​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​യാ​ണ് കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. സൈ​ബ​ര്‍ തീ​വ്ര​വാ​ദം, വെ​ബ്സൈ​റ്റ് ഹാ​ക്കിം​ഗ്, ബാ​ങ്ക് അ​ക്കൗ​ണ്ടും ഇ.​മെ​യി​ല്‍ ഐ​ഡി ഹാ​ക്കിം​ഗ്, കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫിം​ഗ് ചെ​യ്ത് പ​ര​സ്യ​പ്പെ​ടു​ത്ത​ല്‍, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നീ കേ​സു​ക​ളാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. സൈ​ബ​ര്‍ ഡോം ​കൂ​ടി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ സൈ​ബ​ര്‍ രം​ഗ​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts