ഓ​ണ്‍​ലൈ​ൻ ബാ​ലചൂ​ഷ​കരുടെ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സൈ​ബ​ർ പ​ട്രോ​ളിം​ഗു​മാ​യി കേ​ര​ള പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഒ​രു കം​പ്യൂ​ട്ട​റോ മൊ​ബൈ​ലോ കി​ട്ടി​യാ​ൽ അ​തു​വ​ഴി ലോ​ക​ജാ​ല​ക​ങ്ങ​ൾ തു​റ​ന്ന് കു​രു​ന്നു​ക​ളെ വ​രെ ചൂ​ഷ​ണ​ത്തി​നും പീ​ഡ​ന​ത്തി​നും ഇ​ര​യാ​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളെ കുടുക്കാൻ പോലീസ്. അവരുടെ സൈ​ബ​ർ പാ​ത​യി​ലൂ​ടെ​യു​ള്ള ഓ​രോ നീ​ക്ക​വും നി​രീ​ക്ഷി​ക്കാ​ൻ കേ​ര​ള പോ​ലീ​സി​ന്‍റെ സ്പെ​ഷൽ ടീ​മു​ണ്ട്. ആ ​സ്പെ​ഷൽ ടീം ​ന​ട​ത്തു​ന്ന സൈ​ബ​ർ പ​ട്രോ​ളിം​ഗു​ണ്ട്. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ സൈ​ബ​ർ പ​ട്രോ​ളിം​ഗു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​വ​രാ​ണ് സൈ​ബ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക. കേ​ര​ള പോ​ലീ​സ് കൗ​ണ്ട​ർ ചൈ​ൽ​ഡ് സെ​ക്ഷ്വ​ൽ എ​ക്സ്പ്ലോ​യി​റ്റേ​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കേ​ര​ള പോ​ലീ​സ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ വ​ഴി കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ഡി​ജി​റ്റ​ൽ സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്കു​ക, ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സൈ​ബ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക, അ​ത്ത​ര​ത്തി​ലു​ള്ള ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യു​ക, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക എ​ന്നി​വ​യാ​ണ് ഈ ​പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​ക​ൾ.

മാ​താ​പി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, കു​ട്ടി​ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ​പ്പ​റ്റി അ​റി​യി​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന​തും സം​ഘ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പെ​ടും.തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐജി​യും സൈ​ബ​ർ ഡോം ​നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ മ​നോ​ജ് എ​ബ്ര​ഹാ​മി​നാ​ണ് സ്പെ​ഷൽ ടീ​മി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല.

കേ​ര​ള പോ​ലീ​സ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ക്രൈം ബ്രാ​ഞ്ച് ഐ.​ജി. എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​കും പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. മ​ല​പ്പു​റം ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ്ര​ദീ​ഷ് കു​മാ​ർ, റെ​യി​ൽ​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ൻ ജോ​സ​ഫ്, സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് ഷാ​ഫി, പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പാ​ൾ എ.​വി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ക്കം 13 പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​കും.

Related posts