സഹോദരിമാരുടെ അറിവിലേയ്ക്കായി! സ്വാതന്ത്രത്തിന് വേണ്ടി മുറവിളി കൂട്ടുന്നതിന് മുമ്പ് ഞങ്ങള്‍ പറയുന്നത് കേള്‍ക്കണം; കേരളാ സൈബര്‍ വാരിയേഴ്‌സ് പറയുന്നു

cyber-warriorsസൈബര്‍ ലോകത്തെ രക്ഷകരായിട്ടാണ് ഇപ്പോള്‍ കേരളാ സൈബര്‍ വാരിയേഴ്‌സ് അറിയപ്പെടുന്നത്. പാക് സൈറ്റുകള്‍ തകര്‍ത്തെറിഞ്ഞതിനുശേഷമാണ് അവരെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് സ്ത്രീകള്‍ക്ക് അസ്ലീലമയയ്ക്കുന്നവരെ തുരത്താനായി ഇക്കൂട്ടര്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ആളുകള്‍ അവര്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആയിരക്കണക്കിന് പരാതികളാണ് ഇവര്‍ പരിഹരിച്ചുവരുന്നത്. ഹാക്കിംഗ് എന്ന കുറ്റകൃത്യത്തെ തിന്മയ്‌ക്കെതിരെയുള്ള ആയുധമാക്കിയവരാണ് അവര്‍. ഇപ്പോഴിതാ ലോകമെമ്പാടും പ്രത്യേകിച്ച് കേരളത്തിലെ തങ്ങളുടെ സഹോദരിമാര്‍ക്ക് ഒരു സന്ദേശവുമായി സൗബര്‍ വാരിയേഴ്‌സ് എത്തിയിരിക്കുന്നു.

പ്രണയത്തിന്റെയും വിവാഹത്തിന്റെയും മറവില്‍ നടക്കുന്ന ലൈംഗികചൂഷണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പാണ് സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് സഹോദരിമാര്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ടെന്നും അത് ഓര്‍മിപ്പിക്കുകയാണ് തങ്ങളെന്നും വാരിയേഴ്സ് പോസ്റ്റില്‍ പറയുന്നു. സമാനമായ നിരവധി കേസുകളില്‍ പ്രശ്‌നപരിഹാരം കണ്ടവരെന്ന നിലയില്‍ സൈബര്‍ വാരിയേഴ്‌സിന്‍െ ഉപദേശം ഇരികൈയും നീട്ടിയാണ് സ്ത്രീകളുള്‍പ്പെടുന്ന സമൂഹം സ്വീകരിച്ചിരിക്കുന്നത്. സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

സഹോദരിമാരുടെ അറിവിലേക്കായി…സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് നിങ്ങള്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്.അതൊന്നു ഓര്‍മിപ്പിക്കുക ആണ്. ഉപദേശം ഇഷ്ടം അല്ലെന്നു അറിയാം. എന്നാലും ഒന്ന് വായിക്കുക. നിങ്ങള്‍ സ്‌നേഹിക്കുന്നതിനോ,എന്ത് സംസാരിക്കുന്നതിനോ ആരും എതിരല്ല. പക്ഷെ ആ സംസാരം അതിര് കടക്കുമ്പോള്‍ നിങ്ങള്‍തന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്‌ന ശരീരത്തിന്റെ ഫോട്ടോ,വീഡിയോ അയക്കുമ്പോള്‍ നിങ്ങള്‍ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല,ജന്മം നല്‍കിയ അച്ഛനേം,അമ്മയേം,സ്വന്തം കൂടെ പിറപ്പുകളെയും കൂടി ആണ്. അവരെ കൂടി ആണ് നിങ്ങള്‍ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നത്.

പണ്ടത്തെ കാലം അല്ല ഇന്ന്. ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന് ഒരു ജന്മം മുഴുവന്‍ നിങ്ങള്‍ വേദനിച്ചു തീര്‍ക്കേണ്ടി വരും. സോഷ്യല്‍മീഡിയ അങ്ങനെ ആണ്. അതിനെ തടയാനൊക്കെ കുറച്ചു പാടാണ്. നിങ്ങള്‍ എത്ര വിശ്വസിക്കുന്നവനോ ആകട്ടെ. അത് നിങ്ങളുടെ കാമുകനോ,സുഹൃത്തോ ആരും ആകാം. ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്‌ന ദ്രിശ്യങ്ങള്‍ അയക്കാതെ ഇരിക്കുക. പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓര്‍ക്കുക. അങ്ങനെ നിങ്ങളുടെ നഗ്‌ന ശരീരം ആവശ്യപ്പെട്ടവന്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നു എന്ന് പറയാന്‍ പറ്റില്ല. ഇനി നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഇതേ പോലുള്ള ഫോട്ടോസ്,വീഡിയോസ് സോഷ്യല്‍ മീഡിയ വഴി കിട്ടിയാല്‍ നമ്മുടെ സഹോദരിക്ക് പറ്റിയ ഒരു അബദ്ധം ആയി കണ്ടു അത് ഡിലീറ്റ് ചെയ്യുക എന്നതാണ്. ‘നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കുക’.

Related posts