റ​ബ​ർ വി​ല 130ലും ​താ​ഴേ​ക്ക്; വി​ലസ്ഥി​ര​താ പ​ദ്ധ​തി നി​ശ്ച​ലം

rubber-sheetകോ​​ട്ട​​യം: റ​​ബ​​ർ വി​​ല 130 രൂ​​പ​​യി​​ലും താ​​ഴ്ന്നു. റ​​ബ​​ർ ബോ​​ർ​​ഡ് വി​​ല ഇ​​ന്ന​​ലെ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 132 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 129 രൂ​​പ​​യു​​മാ​​യി കു​​റ​​ഞ്ഞു. വ്യാ​​പാ​​രി​​ക​​ൾ കി​​ലോ​ഗ്രാ​മി​നു മൂ​​ന്നു രൂ​​പ താ​​ഴ്ത്തി​​യാ​​ണു ച​​ര​​ക്കു വാ​​ങ്ങി​​യ​​ത്. വ്യാ​​പാ​​രി​​ക​​ൾ അ​​ത​തു ദി​​വ​​സം ച​​ര​​ക്ക് വി​​റ്റു തീ​​ർ​​ക്കു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ വി​​ദേ​​ശ​​വി​​ല 140 രൂ​​പ​​യി​​ലെ​​ത്തി.

മാ​​ർ​​ച്ച് അ​​വ​​സാ​​നം 152 രൂ​​പ​​യാ​​യി​​രു​​ന്ന വി​​ദേ​​ശവി​​ല ഒ​​രു മാ​​സ​​മാ​​യി താ​​ഴ്ച​​യി​​ലാ​​ണ്. ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലും താ​യ്‌​ല​ൻ​​ഡി​​ലും ഉ​​ത്പാ​​ദ​​നം കൂ​​ടി​​യെ​​ന്നാ​​ണു മാ​​ർ​​ക്ക​​റ്റ് വ​​ർ​​ത്ത​​മാ​​ന​​മെ​​ങ്കി​​ലും തീ​​രു​​വ അ​​ട​​ച്ച് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നതിനുള്ള ഭാ​​രി​​ച്ച ചെ​​ല​​വു നോ​​ക്കി​​യാ​​ൽ അ​​ഭ്യ​​ന്ത​​ര​​മാ​​ർ​​ക്ക​​റ്റി​​ൽ​​നി​​ന്ന് 150 രൂ​​പ​​യ്ക്ക് ഇ​​പ്പോ​​ഴും റ​​ബ​​ർ വാ​​ങ്ങാ​​വു​​ന്ന​​തേ​​യു​​ള്ളൂ.

റ​​ബ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ ജൂ​​ണ്‍-​​ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ലേ​​ക്ക് എ​​സ്എം​​ആ​​ർ 20 റ​​ബ​​ർ കി​​ലോ​ഗ്രാം 115-120 രൂ​​പ നി​​ര​​ക്കി​​ൽ ഇ​​റ​​ക്കു​​മ​​തി​​ക്കു​​ള്ള ക​​രാ​​റി​​ൽ ഏ​​ർ​​പ്പെ​​ട്ടു​​ക​​ഴിഞ്ഞു. തീ​​രു​​വ ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ഈ ​​നി​​ര​​ക്ക് എ​​ന്ന​​തി​​നാ​​ൽ വ​​രും​​മാ​​സ​​ങ്ങ​​ളി​​ലും വി​​ല സം​​ഘ​​ടി​​ത​​മാ​​യി ഇ​​ടി​​ക്കാ​​നാ​​ണു ട​​യ​​ർ ക​​ന്പ​​നി​​ക​​ളു​ടെ​ നീ​​ക്കം.

വി​​ദേ​​ശ​വി​​ല ഇ​​നി​​യും താ​​ഴു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ൽ വ്യ​​വ​​സാ​​യി​​ക​​ൾ കാ​​ര്യ​​മാ​​യി ച​​ര​​ക്ക് സ്റ്റോ​​ക്ക് ചെ​​യ്യു​​ന്നു​​മി​​ല്ല. നാ​​ലു മാ​​സ​​ത്തി​​നു മു​​ന്പത്തെ നി​​ര​​ക്കി​​ലേ​​ക്കു റ​​ബ​​ർ​വി​​ല താ​​ഴ്ന്നി​​രി​​ക്കെ കി​​ലോ​​യ്ക്ക് 150 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി ഇ​​പ്പോ​​ഴും മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ്. നി​​ല​​വി​​ൽ 40 കോ​​ടി രൂ​​പ പ​​ദ്ധ​​തി​​യി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു സ​​ഹാ​​യം ന​​ൽ​​കാ​​നു​​ണ്ട്.

Related posts