ഞങ്ങളു​ടെ സ​ങ്ക​ടം മുഖ്യമന്ത്രി മ​ന​സി​ലാ​ക്കി​യ​തി​ന് ഒ​ത്തി​രി ന​ന്ദി; ആ​ശി​ച്ചു വാ​ങ്ങി​ച്ച സൈ​ക്കി​ൾ നഷ്ടപ്പെട്ട ​വാ​ർ​ത്ത മു​ഖ്യ​മ​ന്ത്രി ക​ണ്ടു; സു​നീ​ഷി​ന്‍റെ വീ​ട്ടി​ൽപു​ത്ത​ൻ സൈ​ക്കിളുമായി കളക്ടർ

കോ​ട്ട​യം: ആ​ശി​ച്ചു വാ​ങ്ങി​ച്ച സൈ​ക്കി​ൾ മോ​ഷ്്ടി​ക്ക​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്ന ജ​സ്റ്റി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ക സൈ​ക്കി​ൾ. ഉ​രു​ളി​കു​ന്നം ക​ണി​ച്ചേ​രി​ൽ വീ​ട്ടി​ലേ​ക്കാ​ണ് ചെ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് പു​തു​പു​ത്ത​ൻ സൈ​ക്കി​ളെ​ത്തി​യ​ത്്.

കൊ​ണ്ടു​വ​ന്ന​തു കോ​ട്ട​യം ജി​ല്ലാ ക​ള​ക്്ട​ർ എം. ​അ​ഞ്ജ​ന. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സു​നീ​ഷ് ഒ​ന്പ​തു വ​യ​സു​ള്ള മ​ക​ൻ ജ​സ്റ്റി​നു വാ​ങ്ങി ന​ൽ​കി​യ സൈ​ക്കി​ളാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച രാ​ത്രി വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് മോ​ഷ​ണം പോ​യ​ത്.

ആ​രു​ടെ​യെ​ങ്കി​ലും ക​യ്യി​ലോ ഏ​തെ​ങ്കി​ലും ആ​ക്രി​ക്ക​ട​യി​ലോ കാ​ണു​ക​യാ​ണെ​ങ്കി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സു​നീ​ഷ് ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റ് നി​ര​വ​ധി പേ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.സൈ​ക്കി​ൾ തി​രി​കെ കി​ട്ടാ​ൻ കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പു​തി​യ സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും വൈ​ക​ല്യ​മു​ള്ള സു​നീ​ഷ് ഒ​രു കൈ ​കു​ത്തി ക​മി​ഴ്ന്ന് നീ​ന്തി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.ഇ​ന്ന​ലെ ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ​യു​ട​ൻ കോ​ട്ട​യ​ത്തു നി​ന്നു സൈ​ക്കി​ൾ വാ​ങ്ങി ക​ള​ക്്ട​ർ സു​നീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ സൈ​ക്കി​ളി​ന്‍റെ അ​തേ നി​റ​ത്തി​ലു​ള്ള പു​ത്ത​ൻ സൈ​ക്കി​ൾ സ്വ​ന്ത​മാ​യ​പ്പോ​ൾ ജ​സ്റ്റി​ൻ മ​ന​സു നി​റ​ഞ്ഞു​ചി​രി​ച്ചു. ഒ​പ്പം സു​നീ​ഷും ഭാ​ര്യ ജി​നി​യും മ​ക​ൾ ജ​സ്റ്റി​യ​യും. പ​ത്ര​വാ​ർ​ത്ത വ​ന്ന​പ്പോ​ഴും ഇ​ങ്ങ​നെ​യൊ​രു ഇ​ട​പെ​ട​ൽ പ്ര​തീ​ക്ഷി​ച്ചി​ല്ല. ഞ​ങ്ങ​ളു​ടെ സ​ങ്ക​ടം മുഖ്യമന്ത്രി മ​ന​സി​ലാ​ക്കി​യ​തി​ന് ഒ​ത്തി​രി ന​ന്ദി​യു​ണ്ട്-സു​നീ​ഷ് രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.​

Related posts

Leave a Comment