ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ഫെ​ബ്രു​വ​രി 14 നും 15​നും കോ​ട്ട​യം ജി​ല്ല​യി​ൽ; ആ​ദ്യ സ്വീ​ക​ര​ണം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ത​ട്ട​ക​മാ​യ പാ​ലാ​യിൽ


കോ​ട്ട​യം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി 14നു ​രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ലാ അ​തി​ർ​ത്തി​യാ​യ നെ​ല്ലാ​പ്പാ​റ​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ ചേ​ർ​ന്ന് ജാ​ഥ​യെ സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് 10ന് ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ത​ട്ട​ക​മാ​യ പാ​ലാ​യി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. 11ന് ​ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പൊ​ൻ​കു​ന്ന​ത്താ​ണ് സ്വീ​ക​ര​ണം.

വൈ​കു​ന്നേ​രം നാ​ലി​ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ണ്ഡ​ല​മാ​യ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പാ​ന്പാ​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. അ​ഞ്ചി​ന് ച​ങ്ങ​നാ​ശേ​രി​യി​ൽ സ്വീ​ക​ര​ണം.​വൈ​കു​ന്നേ​രം ആ​റി​ന് കോ​ട്ട​യ​ത്തെ സ്വീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ ആ​ദ്യ​ദി​ന പ​ര്യ​ട​നം സ​മാ​പി​ക്കും.

15നു ​രാ​വി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം രാ​വി​ലെ 10ന് ​ഏ​റ്റു​മാ​നൂ​രി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. തു​ട​ർ​ന്ന് 11ന് ​ക​ടു​ത്തു​രു​ത്തി​യി​ൽ ജാ​ഥ​യെ സ്വീ​ക​രി​ക്കും.

12ന് ​വൈ​ക്കം ബോ​ട്ടു ജെ​ട്ടി മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് ജ​ങ്കാ​ർ ക​ട​ന്ന് ജാ​ഥ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​രി​ലേ​ക്ക് പോ​കും.

Related posts

Leave a Comment