കോഹ്‌ലിയെ പ്രണയിച്ച ഇംഗ്ലീഷ് വനിതാ ക്രിക്കറ്ററും സച്ചിന്റെ മകനും സൗഹൃദത്തില്‍ ! ഇരുവരും ഒരുമിച്ച് റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു…

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയോടുള്ള പ്രണയം തുറന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാട്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഇപ്പോള്‍ വീണ്ടും ഡാനിയേല വാര്‍ത്തകളില്‍ നിറയുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനുമൊത്തുള്ള ഡാനിയേലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ച് റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ യൂത്ത് ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന അര്‍ജുന് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാനായിരുന്നില്ല. ഇതോടെ, ഇടവേള ആസ്വദിക്കാന്‍ അര്‍ജുന്‍ ഇംഗ്ലണ്ടിലേക്ക് പറക്കുകയായിരുന്നു.

കോഹ്‌ലി-അനുഷ്‌ക ശര്‍മ വിവാഹത്തിനു മുമ്പു തന്നെ ഇന്ത്യന്‍ നായകനോടുള്ള പ്രണയം തുറന്നുപറഞ്ഞ് പ്രശസ്തയായ വ്യക്തിയാണ് ഇംഗ്ലിഷ് താരമായ ഡാനിയേല വ്യാട്ട്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ‘കോഹ്‌ലി, മാരി മീ (കോഹ്‌ലി, എന്നെ വിവാഹം കഴിക്കൂ) എന്നു പോസ്റ്റിട്ട വ്യാട്ടിനെ അന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് അറിയാം. ഇംഗ്ലണ്ടില്‍ കോഹ്‌ലി നേടിയ തകര്‍പ്പന്‍ സെഞ്ചുറിയില്‍ മനം മയങ്ങിയാണ് വ്യാട്ട് ഇത്തരമൊരു പോസ്റ്റിട്ടത്.

kohli എന്നതിനു പകരം kholi എന്നു തെറ്റിച്ചാണ് വ്യാട്ട് എഴുതിയതെങ്കിലും പോസ്റ്റ് ഞൊടിയിടയില്‍ വൈറലാവുകയായിരുന്നു. പിന്നീട് കോഹ്‌ലി അനുഷ്‌കയെ വിവാഹം ചെയ്തപ്പോഴും ആശംസകള്‍ അറിയിച്ച് വ്യാട്ട് ട്വീറ്റ് ചെയ്തിരുന്നു.

ഇതിനെല്ലാമൊടുവില്‍ കോഹ്‌ലിയെ നേരിട്ടു കാണാനും വ്യാട്ടിന് അവസരം ലഭിച്ചു. അപ്പോള്‍ തന്റെ ബാറ്റ് വ്യാട്ടിന് സമ്മാനമായി നല്‍കുകയും ചെയ്തു. കൂടെ ഒരു ഉപദേശവും. ‘എനിക്ക് ആ ട്വീറ്റ് അയച്ച വ്യക്തി നിങ്ങളാണല്ലേ.

ഇത്തരം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യരുത്. ആളുകള്‍ അത് ഗൗരവത്തിലെടുക്കും…’!. എന്തായാലും ഇന്ത്യാക്കാരോട് ഒരു പ്രത്യേക സ്‌നേഹമുള്ള വ്യാട്ട് ഇപ്പോള്‍ ആ സച്ചിന്റെ മകനുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നിലും ആ ഇന്ത്യാ സ്‌നേഹമാകും.

With England Women Cricketers 👍 #ArjunTendulkar

A post shared by Arjun Tendulkar (@arjuntendulkar.official) on

Related posts