വി​റ​ക് മു​റി​ക്കു​ന്ന​തി​നി​ടെ യ​ന്ത്ര​വാ​ൾ തെ​റി​ച്ച് ക​ഴു​ത്തി​ൽ​ കൊ​ണ്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

രാ​ജ​കു​മാ​രി: വി​റ​കു മു​റി​ക്കു​ന്ന​തി​നി​ടെ യ​ന്ത്ര​വാ​ൾ ക​ഴു​ത്തി​ൽ കൊ​ണ്ട് യു​വാ​വ് മ​രി​ച്ചു. പൂ​പ്പാ​റ മൂ​ല​ത്തു​റ കോ​ള​നി സ്വ​ദേ​ശി വി​ഘ്നേ​ഷ് (24) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ഘ്നേ​ഷ് പൂ​പ്പാ​റ​യി​ലെ ഏ​ലം സ്റ്റോ​റി​ൽ യ​ന്ത്ര വാ​ൾ ഉ​പ​യോ​ഗി​ച്ച് വി​റ​ക് മു​റി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ദി​ശ തെ​റ്റി​യ വാ​ൾ വി​ഘ്നേ​ഷി​ന്‍റെ ക​ഴു​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ വി​ഘ്നേ​ഷിവി​നെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും മ​രി​ച്ചു.​

പോ​സ്റ്റ് മോ​ർ​ട്ടത്തിനു ശേ​ഷം ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​രേ​ത​നാ​യ അ​യ്യ​പ്പ​നാ​ണ് വി​ഘ്നേ​ഷി​ന്‍റെ പി​താ​വ്. അമ്മ: മ​ല്ലി​ക.

Related posts

Leave a Comment