രാ​മ​ക്ഷേ​ത്ര പ്രാ​ണ​പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ൽ ജ​നി​ച്ച കു​ഞ്ഞി​ന് “റാം ​റ​ഹീം’ എ​ന്ന് പേ​രി​ട്ടു: ഹി​ന്ദു-​മു​സ്‌​ലീം ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നെ​ന്ന് മാ​താ​പി​താ​ക്ക​ൾ

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ ജ​നി​ച്ച മു​സ്‌​ലീം ബാ​ല​ന് ‘റാം ​റ​ഹീം’ എ​ന്ന് പേ​രി​ട്ട് മാ​താ​പി​താ​ക്ക​ൾ. ഫി​റോ​സാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഫ​ർ​സാ​ന ജി​ല്ലാ വ​നി​താ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ ജ​നി​ച്ച പേ​ര​ക്കു​ട്ടി​ക്ക് മു​ത്ത​ശ്ശി ഹു​സ്ന ബാ​നു​വാ​ണ് ‘റാം ​റ​ഹീം’ എ​ന്നു പേ​രി​ട്ട​ത്. ഹി​ന്ദു-​മു​സ്‌​ലീം ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ത​ന്‍റെ പേ​ര​ക്കു​ട്ടി​ക്ക് ഇ​ത്ത​ര​ത്തി​ലൊ​രു പേ​രി​ട്ട​തെ​ന്ന് ഹു​സ്ന ബാ​നു പ​റ​ഞ്ഞു.

കു​ട്ടി​യും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ ന​വീ​ൻ ജെ​യി​ൻ അ​റി​യി​ച്ചു.

കാ​ൺ​പൂ​രി​ലെ ഗ​ണേ​ഷ് ശ​ങ്ക​ർ വി​ദ്യാ​ർ​ത്ഥി മെ​മ്മോ​റി​യ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​മാ​ന വാ​ർ​ത്ത​യാ​ണ് ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ജ​നി​ച്ച 25 ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ പ​ല​ർ​ക്കും രാ​മ​ന്‍റേ​യും സീ​ത​യു​ടേ​യും പ​ര്യാ​യ പ​ദ​ങ്ങ​ളാ​ണ് മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തെ​ന്ന് ഒ​ബ്‌​സ്റ്റ​ട്രി​ക്‌​സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​സീ​മ ദ്വി​വേ​ദി പ​റ​ഞ്ഞു. 25 ശി​ശു​ക്ക​ളി​ൽ 10 പേ​ർ പെ​ൺ​കു​ട്ടി​ക​ളും ബാ​ക്കി ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ സി​സേ​റി​യ​ൻ ചെ​യ്യ​ണ​മെ​ന്ന് നി​ര​വ​ധി ഗ​ർ​ഭി​ണി​ക​ൾ അ​ഭ്യ​ർ​ഥിച്ച​താ​യും ദ്വി​വേ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നി​ച്ച മി​ക്ക കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ശ്രീ​രാ​മ​ന്‍റേ​യോ സീ​താ​ദേ​വി​യു​ടെ​യോ പേ​രു​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

 

 

 

 

Related posts

Leave a Comment