ഡ​ൽ​ഹി​യി​ൽ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഭ​ജ​ൻ​പു​ര നി​വാ​സി​യാ​യ ക​ര​ൺ ഝാ ​ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ലും തു​ട​യി​ലും കൈ​പ്പ​ത്തി​യി​ലും കാ​ലി​ലും ഒ​ന്നി​ല​ധി​കം കു​ത്തു​ക​ളേ​റ്റു.

ഝാ​യും സു​ഹൃ​ത്ത് മാ​ധ​വ് ഗോ​യ​ലും സ്‌​കൂ​ട്ടി​യി​ൽ വ​രു​മ്പോ​ൾ ര​ണ്ട് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗോ​യ​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ജ്ഞാ​ത​രാ​യ ര​ണ്ടു പേ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment